എറണാകുളത്ത് സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ഓണ്‍ലൈൻ വഴി മയക്കുമരുന്നുകള്‍ വാങ്ങി വില്‍പ്പന നടത്തിയിരുന്ന യുവാവും യുവതിയും അറസ്റ്റില്‍. എംഡിഎംഎയും, എൽഎസ്ഡി സ്റ്റാമ്ബുകളുമായാണ് ഇവർ പിടിയിലായത്. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസൻ (25) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും 3.738 ഗ്രാം എംഡിഎംഎയും 30 എണ്ണം എല്‍എസ്ഡി സ്റ്റാമ്ബുകളും എക്സൈസ് പിടിച്ചെടുത്തു. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നർകോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ പി ശ്രീരാജിന്‍റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദും സംഘവും ചേർന്നാണ് റെയ്‌ഡ്‌ നടത്തിയത്. പ്രിവന്‍റീവ് ഓഫീസർ സുരേഷ് കുമാർ, സിവില്‍ എക്സൈസ് ഓഫീസർ ശ്രീജിത്ത്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ സരിതാറാണി എന്നിവരായിരുന്നു പരിശോധനയില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക