ഒഡീഷയില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം കഴിച്ചെന്നാരോപിച്ച്‌ ദമ്ബതിമാർക്ക് ശിക്ഷ നല്‍കി ഗ്രാമവാസികള്‍. റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തിലാണ് സംഭവം. കാളകള്‍ക്ക് പകരം നുകത്തില്‍കെട്ടി നിലം ഉഴുതുമറിച്ചാണ് ദമ്ബതിമാരെ ഗ്രാമവാസികള്‍ ശിക്ഷിച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കേസെടുക്കാനൊരുങ്ങുകയാണ് പോലീസ്.

ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോർട്ടുകള്‍ പ്രകാരം ദമ്ബതിമാർ ഇരുവരും കാഞ്ചമജ്ഹിര സ്വദേശിനിലംകളാണ്. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തത്. സ്ത്രീയുടെ പിതൃസഹോദരിയുടെ മകനുമായുള്ള വിവാഹത്തില്‍ ഗ്രാമവാസികളില്‍ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രാദേശിക ആചാരങ്ങള്‍പ്രകാരം അത്തരം വിവാഹം നിഷിദ്ധമായാണ് കണക്കാക്കപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹത്തിന് ശിക്ഷയെന്നോണം മരത്തടിയാല്‍ നിർമിച്ച നുകത്തില്‍ ആദ്യം ദമ്ബതിമാരെ കെട്ടിയിട്ടു. നിലം ഉഴുതുമറിക്കുന്നതിനിടെ ദമ്ബതിമാരെ രണ്ടുപേർ ചേർന്ന് വടി കൊണ്ട് അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഗ്രാമവാസികളില്‍ ഭൂരിഭാഗവും ഇത് കണ്ടുനിന്നെങ്കിലും ആരും തടഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. നിലം ഉഴുതുമറിച്ചതിനുശേഷം ദമ്ബതിമാരെ ക്ഷേത്രത്തിലെത്തിച്ച്‌ ചെയ്ത പാപത്തിന് പരിഹാരമായുളള പൂജകളും ഗ്രാമവാസികള്‍ നടത്തിയതായും റിപ്പോർട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചതായും ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക