കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി രണ്ട് കോടിയോളം രൂപ വിലവരുന്ന സ്വര്ണം കടത്താന് ശ്രമിച്ച തമിഴ്നാട് സ്വദേശികളായ ദമ്പതികള് കസ്റ്റംസ് പിടിയിലായി.അബുദാബിയില് നിന്നെത്തിയ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷരീഫ് (26), ജനോഫര് ഖാദര് ബീവി ഉമര് ഫറോക് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരില് നിന്ന് 1353.92 ഗ്രാം സ്വര്ണം കസ്റ്റംസ് ഉദ്യോഗസ്ഥര് കണ്ടെടുത്തു.

മിശ്രിത രൂപത്തിലാക്കിയ സ്വര്ണം ബെല്റ്റിന്റെ മാതൃകയിലുള്ള പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഇവര് സൂക്ഷിച്ചിരുന്നത്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അരപ്പട്ടയില് പ്രത്യേക അറകള് തുന്നിപ്പിടിപ്പിച്ചാണ് സ്വര്ണം ഒളിപ്പിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സംശയം തോന്നിയ കസ്റ്റംസ് വിഭാഗം ഇവരെ വിശദമായ ദേഹപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്ണത്തിന് വിപണിയില് 1,93,55,640 രൂപ വിലവരുമെന്ന് അധികൃതര് വ്യക്തമാക്കി. സംഭവത്തില് കസ്റ്റംസ് തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക