പേട്ട പോലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ കിടന്നുറങ്ങിയ പോലീസുകാരന് സസ്പെൻഷൻ. കമ്മീഷണർ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.സിവില്‍ പോലീസ് ഓഫീസർ ഡി.ആർ അ‌ർജുനെയാണ് സിറ്റി പൊലീസ് കമ്മീഷണർ തോംസണ്‍ ജോസ് സസ്പെൻഡ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് വിരമിക്കല്‍, സ്ഥലമാറ്റ പാർട്ടികള്‍ സ്റ്റേഷനില്‍ വച്ച്‌ നടന്നിരുന്നു. ഡ്യൂട്ടി കഴിഞ്ഞ ശേഷം അർജുൻ പരിപാടിയില്‍ പങ്കെടുക്കുകയും മദ്യപിച്ചിരുന്ന അർജുൻ പരിപാടി കഴിഞ്ഞ് സ്റ്റേഷനില്‍ തന്നെ വിശ്രമിക്കുകയും ആയിരുന്നു. എന്നാല്‍ ഇതിനിടെ ഒരാള്‍ കമ്മീഷണറെ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മിന്നല്‍ പരിശോധന നടത്തിയ കമ്മീഷണർ കാണുന്നത് അർജുൻ ഉറങ്ങുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് വിളിച്ച്‌ ഏഴുന്നേല്‍പ്പിച്ച്‌ ബ്രീത്തലൈസർ ഉപയോഗിച്ച്‌ പരിശോധിച്ചപ്പോള്‍ മദ്യപിച്ചതായി തെളിഞ്ഞു. തുടർന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക