ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ആക്സിയം സ്‌പേസിന്റെ ആക്‌സ്-4 ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് പോകാൻ ഒരുങ്ങുകയാണ്.അതേസമയം ദൗത്യ സംഘത്തിനൊപ്പം വിചിത്രമായി കാണപ്പെടുന്ന സൂക്ഷമ ജീവികളായ ടാർഡിഗ്രേഡുകളും ബഹിരാകാശത്തേക്ക് പോകുന്നുവെന്നതാണ് ഏറെ കൗതുകമുണർത്തുന്നത്.

ടാർഡിഗ്രേഡുകളുടെ വലിപ്പം വളരെ ചെറുതായതിനാല്‍ അവയെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാൻ കഴിയില്ല. ഈ ജീവി വളരെ ചെറുതാണെങ്കിലും ഇത് അതിജീവനത്തില്‍ ചാമ്ബ്യനാണെന്ന് വേണം പറയുവാൻ. ടാർഡിഗ്രേഡുകളെ വാട്ടർ ബിയറുകള്‍ എന്നും വിളിക്കുന്നുണ്ട്. എങ്ങനെയാണ് ടാർഡിഗ്രേഡുകള്‍ ബഹിരാകാശത്ത് പോലും അതിജീവിക്കാൻ കഴിയുന്നത്ര ശക്തരായി മാറിയത് എന്ന് ഒന്ന് പരിശോധിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടാർഡിഗ്രേഡുകള്‍ വളരെ സൂക്ഷ്മ ജലജീവികളാണ്, അവയ്‌ക്ക് 8 കാലുകളുണ്ട്. വലിപ്പം കുറവാണെങ്കിലും മനുഷ്യർക്ക് വളരെക്കാലമായി ടാർഡിഗ്രേഡുകളെക്കുറിച്ച്‌ അറിയാം. 1773 ല്‍ ജർമ്മൻ പ്രകൃതിശാസ്ത്രജ്ഞനായ ജോഹാൻ ഓഗസ്റ്റ് എഫ്രേം ഗോയ്‌സാണ് ഇത് ആദ്യമായി കണ്ടെത്തിയത്. അവയുടെ വലിപ്പം കുറവാണെങ്കിലും, അവയുടെ ഘടന സങ്കീർണ്ണമാണ്. ശാസ്ത്രജ്ഞർ ഏകദേശം 1,300 ടാർഡിഗ്രേഡ് ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ടാർഡിഗ്രേഡുകള്‍ ജീവനോടെ നിലനില്‍ക്കും

ഏത് സാഹചര്യത്തിലും സ്വയം ജീവൻ നിലനിർത്താൻ ടാർഡിഗ്രേഡുകള്‍ക്ക് കഴിവുണ്ട്. അത് കടുത്ത ചൂടായാലും തണുപ്പായാലും അവ അതിജീവിക്കും. വെള്ളത്തിന്റെ വളരെ ഉയർന്ന താപനിലയിലും അവയ്‌ക്ക് അതിജീവിക്കാൻ കഴിയും. കൂടാതെ ആയിരക്കണക്കിന് മടങ്ങ് കൂടുതല്‍ വികിരണത്തെ അവയ്‌ക്ക് അതിജീവിക്കാൻ കഴിയും. ബഹിരാകാശത്ത് പോലും അതിജീവിക്കാൻ കഴിയുന്ന ഒരേയൊരു ജീവികളാണിവ എന്നത് ശ്രദ്ദേയമാണ്.

നോർവേയിലെ ഓസ്ലോ സർവകലാശാലയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ജെയിംസ് ഫ്ലെമിംഗ് പറയുന്നതനുസരിച്ച്‌ ഒരു ടാർഡിഗ്രേഡിന് ഏതാനും ആഴ്ചകള്‍ മാത്രമേ സജീവമായ ആയുസ്സുള്ളൂ. എന്നാല്‍ അതിനിടയില്‍ എന്തെങ്കിലും മോശം സാഹചര്യം ഉണ്ടായാല്‍ അത് സൂപ്പർ-ഹൈബർനേഷൻ അവസ്ഥ എന്ന് വിളിക്കപ്പെടുന്ന ഒരു നിഷ്‌ക്രിയ ഘട്ടത്തിലേക്ക് പോകുന്നു. ഈ അവസ്ഥയില്‍ ഇതിന് ഒരു നൂറ്റാണ്ട് പോലും അതിജീവിക്കാൻ കഴിയും. ഇതിനെ ടണ്‍ സ്റ്റേറ്റ് എന്നും വിളിക്കുന്നു.

2007 ല്‍ യൂറോപ്യൻ ബഹിരാകാശ ഏജൻസി അതിന്റെ ഒരു ദൗത്യത്തില്‍, ഏകദേശം 3,000 ടാർഡിഗ്രേഡുകളെ 10 ദിവസം ബഹിരാകാശത്ത് സൂക്ഷിച്ചു. റിപ്പോർട്ട് അനുസരിച്ച്‌ ടാർഡിഗ്രേഡുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഈ ദൗത്യത്തെ അതിജീവിക്കുകയും ഭൂമിയിലേക്ക് മടങ്ങുകയും ചെയ്തുവെന്നാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക