ഡ്യൂട്ടി സമയത്ത് ചേംബറിനുള്ളില്‍വെച്ച് വനിതാ ജഡ്ജി ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത് വിവാദമാകുന്നു. അമേരിക്കയിലെ അറ്റ്ലാന്റയിലാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സ്വന്തം ചേംബറിനുള്ളില്‍ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന ആരോപണമാണ് ഇവർക്കെതിരെ ഉയർന്നത്.
ജഡ്ജിയുടെ ചേംബറിന് സമീപം ജോലി ചെയ്തിരുന്ന ജീവനക്കാർ അസ്വാഭാവിക ശബ്ദങ്ങള്‍ കേട്ടതിനെ തുടർന്ന് സംഭവം ശ്രദ്ധയില്‍പ്പെടുകയും പിന്നീട് മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്നാണ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്.ആദ്യഘട്ടത്തില്‍ ആരോപണങ്ങള്‍ പൂർണമായും നിഷേധിച്ച ജഡ്ജി, അന്വേഷണത്തിനിടെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയതോടെ തെറ്റ് സംഭവിച്ചതായി സമ്മതിച്ചതായാണ് റിപ്പോർട്ടുകള്‍.
ഇത്തരമൊരു സംഭവം ഇനി ആവർത്തിക്കില്ലെന്നും അവർ വ്യക്തമാക്കിയതായി അറിയുന്നു.സംഭവത്തെ തുടർന്ന് ജഡ്ജിക്കെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അതേസമയം, തെറ്റ് അംഗീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ തിരുത്താൻ ഒരു അവസരം നല്‍കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയമായതിനാല്‍ സംഭവത്തെക്കുറിച്ചുള്ള ചർച്ചകള്‍ ഇപ്പോഴും തുടരുകയാണ്.

















