മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് മാളവിക വെയില്‍സ്. സിനിമകള്‍ക്കൊപ്പം തന്നെ സീരിയല്‍ ലോകത്തും ശ്രദ്ധ നേടാൻ മാളവികയ്ക്കു കഴിഞ്ഞു.പൊന്നമ്ബിളി, മഞ്ഞില്‍വിരിഞ്ഞ പൂവ് തുടങ്ങിയ ഹിറ്റ് സീരിയലുകള്‍ മാളവികയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റി.
മീനൂസ് കിച്ചണ്‍ എന്ന പരമ്ബരയില്‍ അഭിനയിച്ചു വരികയാണ് മാളവിക ഇപ്പോള്‍.തീർത്തും അസാധാരണവും ഹൃദയസ്പർശിയുമായൊരു പിറന്നാള്‍ സർപ്രൈസാണ് കഴിഞ്ഞ ദിവസം മാളവികയെ തേടിയെത്തിയത്. മാളവികയുടെ മേക്കപ്പ് ആർട്ടിസ്റ്റും ആരാധകനുമായ രാജേഷാണ് അസാധാരണമായ ആ പിറന്നാള്‍ സമ്മാനം നല്‍കിയത്.
മാളവികയുടെ മുഖം നെഞ്ചില്‍ ടാറ്റൂ അടിച്ച് മാളവികയെ അമ്ബരപ്പിച്ചിരിക്കുകയാണ് രാജേഷ്. മീനൂസ് കിച്ചൻ എന്ന സീരിയലിന്റെ ലൊക്കേഷനില്‍ ഇരിക്കുമ്ബോഴാണ് സർപ്രൈസായി തന്റെ നെഞ്ചിലെ ടാറ്റൂ രാജേഷ് വെളിപ്പെടുത്തിയത്. അമ്ബരന്നിരിക്കുന്ന മാളവികയേയും വീഡിയോയില്‍ കാണാം. “ചേച്ചി” എന്നാണ് ടാറ്റൂവിനു താഴെ രാജേഷ് കുറിച്ചിരിക്കുന്നത്.





