കണ്ണൂരില്‍ വിവാഹ ദിവസം വരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാല്‍ കൊല്ലൻചിറ റോഡ് സ്വദേശി നാരായണീയത്തില്‍ ഷബിൻ ആണ് മരിച്ചത്.28 വയസായിരുന്നു. ജമ്മു കശ്മീരില്‍ എസ്‌എസ്‌ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനാണ് ഷബിൻ.

ഇന്ന് വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട വിരുന്ന് സംഘടിപ്പിച്ചിരുന്നു. അർധരാത്രിയോടെ വിരുന്ന് അവസാനിച്ച്‌ അതിഥികള്‍ മടങ്ങിയ ശേഷമാണ് സംഭവം ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബന്ധുക്കളുടെ വിവരമനുസരിച്ച്‌, വിരുന്നിന് ശേഷം ഷബിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. അത് നവവധുവിന്റെ കോള്‍ ആയിരുന്നുവെന്ന് കുടുംബം പറയുന്നു. ഫോണ്‍ സംഭാഷണത്തിനുശേഷം ഷബിൻ മുറിയിലേക്ക് പോയി വാതില്‍ അടച്ചു. പിന്നീട് രാവിലെ 4.45ഓടെ മക്രേരി ക്ഷേത്രത്തിലെ ഫോട്ടോഷൂട്ടിനായി പുറപ്പെടാൻ വീട്ടുകാർ വിളിക്കാൻ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മുറിയിലെ ശുചിമുറിയില്‍ ഷബിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

മരിച്ച ഷബിൻ ഭരതന്റെയും ഷീബയുടെയും മകനാണ്. അമ്മ ഷീബ കൊല്ലൻചിറ അങ്കണവാടി വർക്കറാണ്. സഹോദരി അഭിഷ കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക