വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ ഭർത്താവിന്റെ കാല്‍ തല്ലിയൊടിക്കാൻ അഞ്ചുലക്ഷം രൂപയ്ക്ക് ക്വട്ടേഷൻനല്‍കിയ ഭാര്യ അറസ്റ്റില്‍.സംഭവത്തില്‍ ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നംഗസംഘവും അറസ്റ്റിലായി.

കലബുറഗിയിലെ ഗാസിപുരിലാണ് സംഭവം. ഗാസിപുർ അട്ടാർ കോമ്ബൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്.മർദനത്തില്‍ രണ്ടുകാലിനും ഒരു കൈയ്ക്കും പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ഉമാദേവി, ആക്രമണംനടത്തിയ ആരിഫ്, മനോഹർ, സുനില്‍ എന്നിവരെയാണ് ബ്രഹ്മപുര പോലീസ് അറസ്റ്റുചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെങ്കടേശിന്റെ മകൻനല്‍കിയ പരാതിയില്‍ അന്വേഷണംനടത്തിയ പോലീസ് നാലുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു. ഉമാദേവിയുടെ നിർദേശപ്രകാരം ആരിഫും മനോഹറും സുനിലും ചേർന്ന് വെങ്കടേശിനെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അഞ്ചുലക്ഷം രൂപ പ്രതിഫലംവാങ്ങുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക