കേന്ദ്ര- സംസ്ഥാന സർക്കാരുകള്‍ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത. വിവിധവിഷയങ്ങളില്‍ അവഗണന ആരോപിച്ച്‌ പള്ളികളില്‍ സർക്കുലർ വായിച്ചു.അതിരൂപതയിലെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ‘കർഷകരക്ഷാ നസ്രാണിമുന്നേറ്റം’ എന്നപേരില്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ ഇടവകാംഗങ്ങളോട് നിർദേശിച്ചുകൊണ്ടുള്ള സർക്കുലറിലാണ് വിമർശനം.

‘സ്വാതന്ത്ര്യം ലഭിച്ചിട്ട് 77 വർഷങ്ങള്‍ പിന്നിടുമ്ബോഴും അടിസ്ഥാനസൗകര്യവികസനത്തിനും അടിസ്ഥാനവിഭാഗങ്ങളുടെ ക്ഷേമത്തിനും മാറിമാറിവരുന്ന കേന്ദ്ര- സംസ്ഥാനസർക്കാരുകളുടെ ഇടപെടല്‍ കാര്യക്ഷമമാകുന്നുണ്ടോ എന്നത് ചർച്ചചെയ്യപ്പെടേണ്ടതാണ്. തൊഴില്‍, വിദ്യാഭ്യാസം, വിശ്വാസം തുടങ്ങിയുള്ള മേഖലകളിലെ തുടരെയുള്ള ന്യൂനപക്ഷാവകാശധ്വംസനവും വേർതിരിവും സമൂഹത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യത്തക്കവിധം ശക്തമായിരിക്കുന്നു. ന്യൂനപക്ഷ അവകാശങ്ങളുടെ ഭാഗമായ അധ്യാപക- അനധ്യാപകനിയമനങ്ങള്‍ വിവിധകാരണങ്ങളാല്‍ അട്ടിമറിക്കപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രൈസ്തവരുടെ പരിപാവനമായ ദിനങ്ങളെ പ്രവൃത്തിദിനങ്ങളാക്കിമാറ്റുന്ന നടപടിക്രമങ്ങള്‍ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ബഫർ സോണുകളുടെയും പരിസ്ഥിതിനിയമങ്ങളുടെയും വന്യജീവിയാക്രമണത്തിന്റെയും വനനിയമനിഷ്കർഷകളുടെയും വഖഫ് നിയമനടപടികളുടെയും ഭീഷണിയില്‍ അനുദിനജീവിതം ക്ലേശകരമായിരിക്കുന്നു. ജനങ്ങളെയും അവർ നേരിടുന്ന ജീവിതയാഥാർഥ്യങ്ങളെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കുഴല്‍ക്കണ്ണാടിയിലൂടെ വിലയിരുത്തി ഗണിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നപതിവു മുഖ്യധാരാ രാഷ്ട്രീയപാർട്ടികള്‍ പിന്തുടരുന്നു’, സർക്കുലറില്‍ പറയുന്നു.

ഫെബ്രുവരി 15-നാണ് പ്രതിഷേധപരിപാടി. മങ്കൊമ്ബുമുതല്‍ ചങ്ങനാശ്ശേരിവരെ കർഷക ലോങ്മാർച്ചിനും ആഹ്വാനമുണ്ട്. തുടർന്ന് അവകാശസംരക്ഷണറാലിയും നടത്തും. വികാരിയച്ചന്മാരുടെ നേതൃത്വത്തില്‍ ഇടവകകളില്‍നിന്ന് ആളുകളെ എത്തിക്കാനാണ് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന്റെ സർക്കുലറിലുള്ളത്. ഞായറാഴ്ച കുർബാനമധ്യേ പള്ളികളില്‍ സർക്കുലർ വായിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക