കല്യാണവീട്ടില്‍ ടച്ചിങ്സിനെ ചൊല്ലി തമ്മില്‍തല്ല്. പാചകക്കാരും വിരുന്നുകാരുമാണ് ഏറ്റുമുട്ടിയത്. കയ്യാങ്കളിയില്‍ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു.കോട്ടയം മറിയപ്പള്ളിയിലാണ് സംഭവം.
കഴിഞ്ഞ ഞായറാഴ്ച വധുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ചെറുക്കനും കൂട്ടുകാരും. ഇവർ കൂട്ടംകൂടി മദ്യപിക്കുന്നതിനിടെ ടച്ചിങ്സ് ലഭിക്കാത്തത് തർക്കത്തിന് കാരണമായി. വാക്കേറ്റം പിന്നിട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റവർ ചികിത്സയിലാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ആലപ്പുഴ കാവാലം സ്വദേശിയാണ് വരൻ. പ്രശ്നം ഒത്തുതീർപ്പാക്കിയശേഷമാണ് ഇരുകൂട്ടരും പിരിഞ്ഞത്. ഇരുവിഭാഗത്തിനും പരാതിയില്ലാത്തതിനാല്‍ കേസ് എടുത്തില്ലെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















