തമിഴ് സിനിമയിലെ മുന്‍നിര സംവിധായകനാണ് മിഷ്‌കിന്‍. തമിഴ് സിനിമാ സങ്കല്‍പ്പങ്ങളെ കീഴ്‌മേല്‍ മറിച്ച സംവിധായകനാണ് മിഷ്‌കിന്‍. വേറിട്ട കാഴ്ചപ്പാടും ഫിലിം മേക്കിംഗ് രീതിയുമാണ് മിഷ്‌കിനെ തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. മറയില്ലാതെ സംസാരിക്കുന്ന വ്യക്തിയാണ് മിഷ്‌കിന്‍. അതുകൊണ്ട് തന്നെ മിഷ്‌കിന്‍ പലവട്ടം വിവാദങ്ങളിലും ചെന്നു പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ മിഷ്‌കിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. മിഷ്‌കിന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പിസാസ്. ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു. ഹൊറര്‍ സിനിമാ വിഭാഗത്തിലൊരു നാഴികക്കല്ല് തന്നെയായിരുന്നു പിസാസ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ആന്‍ഡ്രിയായിരുന്നു രണ്ടാം ഭാഗത്തിലെ നായിക. ചിത്രത്തില്‍ ആന്‍ഡ്രിയയുടെ നഗ്ന രംഗങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ രംഗങ്ങള്‍ പിന്നീട് ഉപേക്ഷിച്ചുവെന്നാണ് മിഷ്‌കിന്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മിഷ്‌കിന്‍.
”ചിത്രത്തില്‍ പ്രേത ബാധിതായയൊരു അമ്മയുടെ കഥയാണ് പറയുന്നത്. ചില നഗ്ന രംഗങ്ങളുണ്ടെന്ന് ചെയ്യാന്‍ തയ്യാറാണോ എന്നും ഞാന്‍ ആന്‍ഡ്രിയയോട് ചോദിച്ചു. അവള്‍ നല്ല നടിയും നല്ല വ്യക്തിയുമാണ്. അവള്‍ സമ്മതച്ചു. പിന്നീട് ഞാന്‍ ഷൂട്ടിന് മുമ്ബായി ഒരു ഫോട്ടോഷൂട്ട് നടത്താന്‍ തീരുമാനിച്ചു. ഒരു സ്ത്രീയായിരുന്നു ഫോട്ടോഗ്രാഫര്‍. എന്റെ അസിസ്റ്റന്റ് ഈശ്വരിയേയും ഞാന്‍ ആ സമയം കൂടെ അയച്ചു. ഫോട്ടോഷൂട്ട് നടക്കുമ്ബോള്‍ ഞാന്‍ പുറത്ത് നില്‍ക്കുകയായിരുന്നു” മിഷ്‌കിന്‍ പറയുന്നു.
”അതിന് ശേഷം ഞാന്‍ ഓഫീസിലേക്ക് വന്നു. ആന്‍ഡ്രിയയെ വിളിച്ചു. നിന്റെ നഗ്ന ചിത്രം ഞാന്‍ സിനിമയിലോ പോസ്റ്ററിലോ വച്ചാല്‍ സിനിമ വലിയ വിജയമാകും, ഞാന്‍ ആഘോഷിക്കപ്പെടുന്ന സംവിധായകനായി മാറും. പക്ഷെ നിന്റെ നഗ്നതയെ ഞാന്‍ കണ്ട കണ്ണോടെ തന്നെ ഇന്നത്തെ യുവാക്കള്‍ കാണുമോ എന്ന് എനിക്ക് സംശയമുണ്ട്. ഞാന്‍ അതില്‍ കണ്ട മാതൃത്വവും സൗന്ദര്യവും അവര്‍ കാണാന്‍ ഇടയില്ല. അതിനാല്‍ ഞാനത് ഉപേക്ഷിച്ചു” എന്നാണ് ആ രംഗം ഒഴിവാക്കിയതിനെക്കുറിച്ച് മിഷ്‌കിന്‍ പറയുന്നത്.








