ളാക്കാട്ടൂരില്‍ കുട്ടിയുടെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച്‌ പൊള്ളലേറ്റ യുവതി മരിച്ചു.ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കല്‍ എബിസണ്‍ ചാക്കോയുടെ ഭാര്യ ജോമോള്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 21 നു രാവിലെ 11.30 നായിരുന്നു അപകടം. കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനായി ഗ്യാസ് അടുപ്പില്‍ നിന്നും കടലാസില്‍ തീ കത്തിക്കുകയായിരുന്നു ജോമോള്‍.

ഇതിനിടെ ജോമോളുടെ വസ്ത്രത്തിലേക്കു തീ പടരുകയായിരുന്നു. ഇതോടെ പൊള്ളലേറ്റ ജോമോളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയത്തില്‍. ളാക്കാട്ടൂർ പ്ലാത്തറമുറിയില്‍ സാലുവിന്റെയും മിനിയുടെയും മകളാണ് ജോമോള്‍. മകള്‍: ഇവാനിയ (ഒന്നര വയസ്).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക