കോട്ടയം കാരിത്താസ് ആശുപത്രിയിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനമാരംഭിച്ചു. കാരിത്താസ് റോബോട്ടിക് സർജറി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്‌ത മജീഷ്യനും , മോട്ടിവേഷണൽ പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു. ചടങ്ങിൽ കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ചെയർമാനുമായ മാർ .ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യാതിഥിയായിരുന്നു.
കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ . ഡോ ബിനുകുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ , കാരിത്താസ് ഹോസ്പിറ്റൽ ജോയിൻറ് ഡയറക്ടർ ഫാ ജോയിസ് നന്ദിക്കുന്നേൽ, കാരിത്താസ് ഹോസ്പിറ്റൽ അസിസ്റ്റൻറ് ഡയറക്ടർ ഫാ സൈജു പുത്തൻപറമ്പിൽ, ഫാ.റോയ് കാഞ്ഞിരത്തുംമൂട്ടിൽ,ഫാ.സ്റ്റീഫൻ തേവർപറമ്പിൽ കാരിത്താസ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ബോബി എൻ എബ്രഹാം എന്നിവർ പങ്കെടുത്തു.
റോബോട്ടിക് സർജറി സെന്റർ
കഴിഞ്ഞ രണ്ടു വർഷമായി കാരിത്താസ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗത്തിൽ ലോകോത്തര നിലവാരമുള്ള സ്ട്രൈക്കർ-MACO റോബോട്ടിന്റെ സഹായത്തോടെ ഇടുപ്പ്, മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നുവരുന്നുണ്ട്. ഇതിൻ്റെ തുടർച്ചയെന്നോണമാണ് , റോബോട്ടിക് സർജറി രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ നിൽക്കുന്ന ‘ഡാവിഞ്ചി എക്സ്.ഐ’ (Da Vinci Xi Surgical System) കാരിത്താസ് ആശുപത്രിയിൽ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്.
ഓർത്തോപീഡിക് വിഭാഗത്തിൽ മാത്രമായിരുന്ന ഈ സേവനം ഇനിമുതൽ ജനറൽ സർജറി, ഗ്യാസ്ട്രോസർജറി, യൂറോളജി, ഗൈനക്കോളജി, ഓങ്കോസർജറി, കാർഡിയാക് സർജറി എന്നീ വിഭാഗങ്ങളിൽ ലഭ്യമാകുമെന്ന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ . ഡോ ബിനുകുന്നത്ത് അറിയിച്ചു .ശസ്ത്രക്രിയ രംഗത്ത് കൂടുതൽ കൃത്യതയും , സംരക്ഷണവും ഉറപ്പ് വരുത്തുന്ന ആധുനിക റോബോട്ടിക് സാങ്കേതികവിദ്യയാണ് കാരിത്താസ് ആശുപത്രിയിൽ പ്രവർത്തന സജ്ജമായിരിക്കുന്നതെന്ന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ . ഡോ ബിനു കുന്നത്ത് അറിയിച്ചു .ഫോട്ടോ ക്യാപ്ഷൻ കാരിത്താസ് ആശുപത്രി സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്ററിൻ്റെ പ്രവർത്തനോദ് ഘാടനം നിർവഹിച്ചുകൊണ്ട് പ്രശസ്‌ത മജീഷ്യനും , മോട്ടിവേഷണൽ പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട്,കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ചെയർമാനുമായ മാർ .ജോസഫ് പണ്ടാരശ്ശേരിൽ, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ . ഡോ ബിനു കുന്നത്ത് ,ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ബോബി എൻ എബ്രഹാം എന്നിവർ

















