സോഷ്യല്‍ മീഡിയയില്‍ വൈറലായി വടകര മയ്യന്നൂർ എംസിഎം യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി. തനിക്കെതിരെ അദ്നാന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ടോ എന്നറിയാനായി അധ്യാപകനോട് ചോദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലക്ഷത്തോളം ആളുകള്‍ കണ്ടത്.ചോദ്യം കേട്ടു നില്‍ക്കുന്ന അധ്യാപകന്‍ തന്നെയാണ് സംഭവത്തിന്റെ വീഡിയോയും എടുത്തിട്ടുള്ളത്.
ആരാണ് പരാതി നല്‍കാന്‍ സാധ്യതയെന്ന് അധ്യാപകന്‍ ചോദിക്കുമ്ബോള്‍ അദ്നാന്‍ ആകുമെന്നാണ് ഇഷാന്‍വി മറുപടി പറഞ്ഞത്. പരാതി നല്‍കാന്‍ മാത്രം കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ “ഓൻ എന്‍റെ കാലിമ്മേല്‍ കസേരയിട്ടേന്… ഞാൻ ഓനെ അടിച്ച്” എന്നാണ് കൊച്ചു മിടുക്കി ഉത്തരം നല്‍കുന്നത്. ഇവിടെ പരാതി ലഭിച്ചില്ലെന്ന് അധ്യാപകന്‍ പറയുമ്ബോള്‍ കംപ്ലയിന്റ് ചെയ്തെന്നാണല്ലോ ഓന്‍ പറയുന്നത് എന്നായിരുന്നു ഇഷാന്‍വി പറയുന്നത്.

















