വിവാഹേതര ബന്ധത്തിന്റെപേരില്‍ ഭാര്യയ്ക്കോ ഭർത്താവിനോ ജീവിതപങ്കാളിയില്‍നിന്ന് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നു ഹൈക്കോടതി.വിവാഹബന്ധം നിലനില്‍ക്കേ ഭാര്യ മറ്റൊരാളോടൊപ്പം പോയതിലുണ്ടായ മനോവ്യഥയ്ക്കും മാനഹാനിക്കും ഭർത്താവിന് നാലുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന തിരുവനന്തപുരം കുടുംബകോടതി ഉത്തരവ് റദ്ദാക്കിയ ഉത്തരവിലാണ് ഈ നീരീക്ഷണം.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റേതാണ് ഉത്തരവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2006 നവംബർ 19-ന് വിവാഹിതരായ ദമ്ബതിമാരില്‍ ഭാര്യ തനിക്കടുപ്പമുള്ളയാള്‍ക്കൊപ്പം 2012-ല്‍ പോയി. സ്വർണാഭരണങ്ങളും പണവുമായാണ് യുവതി പോയതെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും കാട്ടി ഭർത്താവ് കുടുംബക്കോടതിയില്‍ ഹർജി ഫയല്‍ചെയ്തു. ഇതിലാണ് നാലുലക്ഷംരൂപ നല്‍കാൻ ഉത്തരവായത്.

ഇതിനെതിരേ യുവതിയും ജീവിതപങ്കാളിയും ഹൈക്കോടതിയില്‍ എത്തി. ഭർത്താവിൻറെയും മാതാപിതാക്കളുടെയും അവഹേളനവും മർദനവും കാരണമാണ് വീടുവിട്ടതെന്ന് യുവതി പറഞ്ഞു. സ്വന്തം വീട്ടിലേക്കുപോന്ന താൻ പിന്നീടാണ് ബന്ധുവായ യുവാവിനൊപ്പം താമസം തുടങ്ങിയത്. തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് 2012-ല്‍ കുടുംബകോടതിയില്‍ പരാതി നല്‍കി. രണ്ടുവർഷം കഴിഞ്ഞാണ് ഭർത്താവിൻറെ പരാതിവന്നതെന്നും ചൂണ്ടിക്കാട്ടി.

വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും അയാള്‍ക്കൊപ്പം പോകാൻ കോടതിയില്‍ ഭാര്യ താത്പര്യം അറിയിച്ചെന്നുമായിരുന്നു ഭർത്താവിൻറെ വാദം.

എന്നാല്‍, വിവാഹേതരബന്ധം വിവാഹമോചനത്തിന് കാരണമാണെങ്കിലും അതുമൂലമുണ്ടായ മാനസികവ്യഥയ്ക്ക് നഷ്ടപരിഹാരം തേടാൻ നിയമവ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹേതരബന്ധം കുറ്റകരമല്ലെന്ന് സുപ്രിംകോടതി ഉത്തരവിട്ടതാണ്. ഭാരതീയ ന്യായസംഹിത പ്രകാരവും ഇത് കുറ്റകരമല്ല.

വിവാഹമോചന നിയമത്തില്‍ 2001-ല്‍ കൊണ്ടുവന്ന ഭേദഗതിക്കുമുൻപ് ഭർത്താവിന് നഷ്ടപരിഹാരം തേടാനുള്ള വകുപ്പ് നിലവിലുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക