ഭർത്താവ് അമ്മയോടൊപ്പം ചേർന്ന് തന്നെ വഞ്ചിക്കുകയാണെന്ന് കണ്ടെത്തിയതോടെ തകർന്നുപോയെന്ന് തായ്‌വാനീസ് നടി ജിയാംഗ് പിംഗ്. അമ്മയുമായി ഭർത്താവിനുള്ള അവിഹിത ബന്ധം കണ്ടെത്തിയതോടെ താൻ മാനസികമായി ഒരുപാട് തകർന്നെന്നും അവർ തുറന്നുപറഞ്ഞു. ഒരു വാർത്താപരിപാടിയില്‍ തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നുപറയുന്നതിനിടെയാണ് ജിയാംഗ് ഇക്കാര്യം വ്യക്തമാക്കിയത്.21ാം വയസിലായിരുന്നു ജിയാംഗ് വിവാഹിതയായത്.
ജിയാംഗിനേക്കാള്‍ 12 വയസ് അദ്ദേഹത്തിന് കൂടുതലായിരുന്നു. അഞ്ച് വർഷത്തോളം അവർ സന്തോഷത്തോടെ ജീവിച്ചു. ഇതിന് ശേഷമാണ് തന്റെ ജീവിതത്തില്‍ മോശം കാര്യങ്ങള്‍ സംഭവിച്ചു തുടങ്ങിയതെന്ന് ജിയാംഗ് പറഞ്ഞു. വിവാഹ ജീവിതം ഏഴാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഭർത്താവിന് തന്നോടുള്ള താല്‍പര്യം കുറയുന്നതായി ജിയാംഗ് മനസിലാക്കിയത്. വാക്കുകള്‍ക്കൊണ്ട് ഭർത്താവ് ജിയാംഗിനെ വേദനിപ്പിക്കാൻ തുടങ്ങി.
ഒരിക്കല്‍ ജിയാംഗ് ഭർത്താവിനോട് താൻ എന്നെ ചതിക്കുകയാണോ എന്ന ചോദ്യം ചോദിച്ചതോടെയാണ് പല കാര്യങ്ങളും വെളിച്ചുത്തുവരുന്നത്. ‘എനിക്ക് നിന്നെയും നിന്റെ അമ്മയെയും ഒരുമിച്ച് നോക്കാൻ കഴിയുമെന്നാണ്’ അയാള്‍ അന്ന് മറുപടി നല്‍കിയത്. ഇതിന് ശേഷം ജിയാംഗ് കാറെടുത്ത് നേരെ പോയത് അമ്മയുടെ വീട്ടിലേക്കാണ്. വാതില്‍ തുറന്ന്, മകളാണെന്ന് കണ്ടതോടെ അവർ വാതില്‍ ശക്തമായി അടച്ചു. അമ്മയ്ക്ക് എന്തോ മറച്ചുവയ്ക്കാനുണ്ടെന്ന് ജിയാംഗിന് തോന്നി. ഇതിന് ശേഷം അമ്മയും മകളും അകന്നു കഴിയുകയാണ്.
ഈ സംഭവത്തിന് ശേഷം ജിയാംഗ് ഭർത്താവില്‍ നിന്ന് നിയമപരമായി വിവാഹമോചനം നേടി. ജിയാംഗിന്റെ അമ്മ തന്നെ വശീകരിച്ചെന്നാണ് ഭർത്താവ് അവകാശപ്പെട്ടിരുന്നത്. ആ സമയത്ത് നടുവേദന അനുഭവപ്പെട്ട അമ്മ മസാജിംഗ് വശമുണ്ടായിരുന്ന തന്റെ ഭർത്താവിന്റെ അടുത്തേക്ക് പോയിരുന്നു. അദ്ദേഹത്തിന് മസാജ് ചെയ്യാൻ നല്ല രീതിയില്‍ അറിയാമായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് അവരുടെ ബന്ധം ആരംഭിച്ചത്. അവർ അന്ന് ലൈംഗിക ബന്ധത്തിലേർപ്പെട്ടു’- ജിയാംഗ് പറഞ്ഞു.

















