കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജില്ല ജഡ്ജിമാരെ ഉയർത്താൻ ഹൈക്കോടതി കൊളീജിയം ശിപാർശ ചെയ്തു. നിലവില്‍ ആലപ്പുഴ ജില്ല ജഡ്ജിയായ ഹണി എം.വർഗീസിനു പുറമെ പ്രിൻസിപ്പല്‍ ജില്ല ജഡ്ജിമാരായ പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീർ എന്നിവരെയാണ് പുതിയ ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ നല്‍കിയിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജിയായിരിക്കെ വിധി പ്രസ്താവിച്ചത് ഹണി എം. വർഗീസായിരുന്നു. നിലവില്‍ ഹൈക്കോടതിയില്‍ ഒമ്പത് ജഡ്ജിമാരുടെ ഒഴിവുകളാണുള്ളത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഹൈക്കോടതി കൊളീജിയം കൈമാറിയ ശിപാർശ ഇനി സുപ്രീംകോടതി കൊളീജിയത്തിന്റെ പരിഗണനയ്ക്ക് അയക്കും. സുപ്രീംകോടതി കൊളീജിയം അംഗീകാരം നല്‍കുന്ന മുറയ്ക്ക് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിശോധനകള്‍ പൂർത്തിയാക്കിയാകും നിയമന ഉത്തരവ് പുറപ്പെടുവിക്കുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















