മയക്കുമരുന്നുമായി സിനിമാതാരം ഉള്‍പ്പടെ രണ്ട് പേർ പിടിയില്‍. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്. സിനിമ-ബിഗ്ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാല്‍ പെരിമാലില്‍ വീട്ടില്‍ ജിസ്മോൻ (34) എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പുള്ളിക്കാനം എസ് വളവില്‍ നടന്ന വാഹനപരിശോധനയ്ക്കിടെ ഇവർ കുടുങ്ങുകയായിരുന്നു. പരിശോധനയില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തി. ഇതിന് ലക്ഷങ്ങളുടെ വില വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതിനാല്‍ ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്.ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളില്‍ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തില്‍ മത്സരാർഥിയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക