മുഖ്യമന്ത്രി പിണറായി വിജയനുമായി ഏതെങ്കിലും ഒരു താരതമ്യത്തിന് പോലും പ്രസക്തമായ നില ഉള്ളപ്പോൾ അല്ല വി ഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തുന്നത്. ഒരു അധികാര സ്ഥാനത്തും ഇരുന്നിട്ടില്ലാത്ത ഒരു എംഎല്‍എ മാത്രമായി കടന്നു വന്ന സതീശന്‍ ഇന്ന് ആ നിലയില്‍ നിലയിൽ നിന്ന് ഒരുപാട് ഉയർന്നു കഴിഞ്ഞു. നിയമസഭയിലെ മിന്നും പോരാട്ടത്തില്‍ മാത്രം ഒതുങ്ങിയിരുന്ന സതീശന്‍ ഇപ്പോള്‍ കളത്തിലിറങ്ങി കളി നിയന്ത്രിക്കുന്ന ക്യാപ്റ്റനും യുഡിഎഫ് പോരാട്ടങ്ങളുടെ കുന്തമുന യുമായി മാറി കഴിഞ്ഞു.
പിണറായി വിജയനെന്ന നേതാവിന്റെ കരുത്തില്‍ മുന്നോട്ടു പോയ സിപിഎം ഇന്ന് അതിജീവനത്തിനായി പോരാടേണ്ട നിലയിലാണ്. പിണറായി വിജയന്റെ ജനപ്രീതി ഇടിഞ്ഞതും കടുത്ത ഭരണവിരുദ്ധ വികാരവുമെല്ലാം സിപിഎമ്മിന് തിരിച്ചടിയാവുകയാണ്. ഈ ഇടത്തേക്കാണ് സതീശന്‍ കോണ്‍ഗ്രസിനെ നയിച്ചെത്തുന്നത്. പ്രതിപക്ഷ നേതാവായതിന് ശേഷം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുതല്‍ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും മണ്ഡലത്തിൽ ക്യാംപ് ചെയ്താണ് സതീശന്‍ ചുക്കാൻ പിടിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ തൃശ്ശൂർ മണ്ഡലങ്ങളിൽ ഉണ്ടായ പരാജയങ്ങൾ മാത്രമാണ് സതീശന്റെ സ്കോർ കാർഡിലെ റെഡ് മാർക്കുകൾ. അതായത് 22 തിരഞ്ഞെടുത്തതിൽ 20 വിജയങ്ങളും രണ്ടു പരാജയങ്ങളും.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പടനായകൻ സതീശന്‍ തന്നെയാണ്. സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ എല്ലാം അദ്ദേഹത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആണ് നടന്നത്. ഇതിനിടയിലെ വലിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം. ഇതിനു പിന്നിലെ എല്ലാ ചരടുവലിയും നടത്തിയത് സതീശന്‍ നേരിട്ടായിരുന്നു. സതീശനെ മാത്രം വിശ്വസിച്ചാണ് ഹൈക്കമാന്‍ഡും ഈ നീക്കങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ചത്. സന്ദീപിനുള്ള ഉറപ്പുകള്‍ എഐസിസി നേതൃത്വത്തില്‍ നിന്ന് തന്നെ നേരിട്ട് വാങ്ങിയെടുക്കാഹ സതീശന് കഴിഞ്ഞു. സതീശന്‍ കളിക്കാൻ ഇറങ്ങിയപ്പോൾ കോണ്‍ഗ്രസിലെ എല്ലാ രഹസ്യങ്ങളും ചോരുന്ന പതിവും ഇല്ലാതായി.
പത്മജാ വേണുഗോപാലിനെ അടര്‍ത്തിയെടുത്ത ബിജെപിക്ക് അതിലും വലിയ മറുപടിയാണ് കോണ്‍ഗ്രസ് നല്‍കിയത്. ദേശീയ തലത്തില്‍ പോലും കോണ്‍ഗ്രസ് ഇത് ഉയര്‍ത്തി ബിജെപിയെ ആക്രമിക്കും എന്ന് ഉറപ്പാണ്. ഇതെല്ലാം സതീശന്‍ എന്ന നേതാവിന്റെ കരിയറില്‍ നിര്‍ണ്ണായകമാകും. പാലക്കാടിനൊപ്പം ആലത്തൂർ കൂടി വിജയിക്കാനായാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോൾ മുഖ്യമന്ത്രി ആരാകും എന്ന ചോദ്യമുയർന്നാൽ സതീശന്റെ പേര് ഒന്നിലധികം പണത്തൂക്കത്തിന് മറ്റുള്ളവരെക്കാൾ മുന്നിലായിരിക്കും. പ്രതിപക്ഷ നേതാവാകുമ്ബോള്‍ സ്വന്തമായി ഗ്രൂപ്പോ അണികളോ ഇല്ലാതിരുന്ന നേതാവാണ് മൂന്നര വര്‍ഷം കൊണ്ട് ടീം കോൺഗ്രസിന്റെ അംഗീകരിക്കപ്പെട്ട നായകൻ ആയി മാറിയത്.