മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നാല് ദിവസത്തേക്ക് മദ്യശാലകൾക്ക് അവധി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പ്രകാരം, സംസ്ഥാന തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മുംബൈയിലും മറ്റ് നഗരങ്ങളിലും മദ്യവിൽപ്പന നിരോധിക്കും.

  • നവംബർ18:മുംബൈയിലും മറ്റ് നഗരങ്ങളിലും വൈകുന്നേരം 6 മണിക്ക് ശേഷം മദ്യവിൽപ്പന നിരോധിക്കും.
  • നവംബർ19:നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് മുംബൈയിൽ മുഴുവൻ ദിവസവും ഡ്രൈ ഡേ ആയിരിക്കും.
  • നവംബർ 20: വോട്ടിംഗ് ദിനത്തിൽ മുംബൈയിൽ വൈകുന്നേരം 6 മണി വരെ മദ്യവിൽപ്പന നിരോധിച്ചിരിക്കുന്നു.
  • നവംബർ 23: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് 2024 ഫലം പ്രഖ്യാപിക്കുന്നതിനാൽ വൈകുന്നേരം 6 മണി വരെ മദ്യവിൽപ്പന നിരോധിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം, മഹാരാഷ്ട്രയിൽ 2024 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് നവംബർ 20 ന് നടക്കും. സംസ്ഥാനത്തെ 288 നിയമസഭാ മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക