കൊച്ചിയില്‍ ഹൈക്കോടതി അഭിഭാഷകര്‍ തമ്മില്‍ കൂട്ടത്തല്ല്. ഹൈക്കോടതി അഭിഭാഷ അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

കൊച്ചി കളമശേരിയിലെ ഹാളില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെയാണ് സംഘര്‍ഷം. വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള നാടകാവതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിന് കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. യുവ അഭിഭാഷകര്‍ നാടകാവതരണത്തെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വഴിമാറി. എറണാകുളം ജില്ല കോടതിയിലെ അഭിഭാഷകര്‍ ഉള്‍പ്പെടെ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായാണ് വിവരം.

കളമശേരിയിലെ ഹാളില്‍ ഏറ്റുമുട്ടിയതിന് പിന്നാലെ പുറത്തിറങ്ങിയും ഇരു ചേരികളായി തിരിഞ്ഞ് ഏറ്റുമുട്ടി. യുവഅഭിഭാഷകരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച മറ്റു അഭിഭാഷകര്‍ക്കും പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക