കൊച്ചി നഗരത്തിലെ രാത്രി പാർട്ടികള്‍ക്ക് നിയന്ത്രണങ്ങളുമായി പൊലീസ് രംഗത്ത്. നഗരത്തില്‍ പുലർച്ചെ വരെ നീളുന്ന ഡി ജെ പാർട്ടികള്‍ക്കെതിരെ വ്യാപകമായി ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ കർശന നിർദേശങ്ങള്‍ പുറപ്പെടുവിച്ചത്. കൊച്ചി സെൻട്രല്‍ സബ് ഡിവിഷന്റെ നിർദേശപ്രകാരം ഡി ജെ പാർട്ടികള്‍ രാത്രി 11 മണിക്ക് മുൻപായി അവസാനിപ്പിക്കണം. ഇതിന് പുറമെ നഗരത്തിലെ ബാറുകള്‍ രാത്രി 12 മണിക്ക് തന്നെ അടയ്ക്കണമെന്നും എ സി പി സെൻട്രല്‍ ഉത്തരവിട്ടിട്ടുണ്ട്.

ലഹരി മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുകയും, ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നതിനാണ് സമയപരിധി കർശനമാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. നിർദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അറിയിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക