കൊച്ചിയില്‍ മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടു. കോറോ ഹെല്‍ത്ത് എന്ന യുഎസ് ആസ്ഥാനമായ സ്ഥാപനമാണ് തൊഴിലാളികളെ പുറത്താക്കിയത്.ഇതോടെ 900ത്തോളം ജീവനക്കാർ പെരുവഴിയിലായി. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ അടക്കുകയും ചെയ്തു.

ഇന്ന് രാവിലെ ജീവനക്കാർ ഓഫീസില്‍ എത്തിയപ്പോഴാണ് പിരിച്ചുവിടല്‍ അറിഞ്ഞത്. പിരിച്ചുവിടുന്നത് സംബന്ധിച്ച്‌ യാതൊരുവിധ മുന്നറിയിപ്പും നല്‍കിയില്ലെന്ന് ജീവനക്കാർ പറയുന്നു. മൂന്നു മാസത്തിനുള്ളില്‍ കോമ്പൻസേഷൻ നല്‍കുമെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍, മുൻപ് പിരിച്ചുവിട്ടവർക്ക് പോലും കോമ്പൻസേഷൻ നല്‍കിയിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക