മുംബൈ:മഹാരാഷ്ട്രയിൽ തിരെഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുമ്പോൾ നിലവിൽ ഏത് സഖ്യത്തിന് മുൻ‌തൂക്കം ലഭിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മഹായുതി എംവിഎ സഖ്യങ്ങൾ വലിയ പ്രചരണമാണ് ഈ വരും ആഴ്ച്ചയിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുംബൈയിലും മഹാരാഷ്ട്രയിലും നിർണായകമാണെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ ശനിയാഴ്ച പറഞ്ഞു.മുംബൈയിലെ ശിവ്‌രിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഗുജറാത്തിലേക്ക് മാത്രം വലിയ നിക്ഷേപം നടത്തുകയാണെന്നും മഹാരാഷ്ട്രയിലെ യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കുകയാണെന്നും താക്കറെ ആരോപിച്ചു.”ഈ വോട്ടെടുപ്പ് നമ്മളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വോട്ടെടുപ്പായിരിക്കും.ഈ വോട്ടെടുപ്പ് ഞങ്ങളുടെ ചിഹ്നവും പാർട്ടിയും തിരിച്ചുപിടിക്കുന്നതിന് വേണ്ടിയോ ഉദ്ധവ് താക്കറെയ്‌ക്കോ എനിക്കോ വേണ്ടിയല്ല. ഈ വോട്ടെടുപ്പ് മഹാരാഷ്ട്രയ്ക്കും മുംബൈയ്ക്കും വളരെ പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക