മുലപ്പാല്‍ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ പ്രതി പിടിയില്‍. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തി (31)നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം.

യുവതി കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതിനിടെ വീടിന്റെ മതില്‍ ചാടി, തുറന്നിട്ടിരുന്ന ജനാലവഴി പ്രതി ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് കഠിനംകുളം പോലീസില്‍ പരാതി നല്‍കി. സ്ത്രീകള്‍ക്കു നേർക്കുള്ള അതിക്രമത്തിനും ഐടി ആക്‌ട് പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിരവധി കേസുകളില്‍ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും കഠിനംകുളം പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഒറ്റ ദിവസംകൊണ്ട് 13 കേസില്‍ പ്രതിയായ ആളാണ് നിഷാന്ത്. കല്ലമ്ബലം മുതല്‍ കോട്ടയം കറുകച്ചാല്‍വരെ പിടിച്ചുപറിയും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമവും നടത്തിയതിനായിരുന്നു ഈ കേസുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക