സർക്കാറിനും ആഭ്യന്തരവകുപ്പിനും നാണക്കേടായി കേരളപ്പിറവി ദിനത്തില്‍ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റുകള്‍.

അച്ചടിപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി വിതരണംചെയ്ത മെഡലുകള്‍ തിരിച്ചുവാങ്ങാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍’ എന്നതിന് പകരം ‘മുഖ്യമന്ത്രിയുടെ പോലസ് മെഡല്‍’ എന്നാണ് ഭൂരിഭാഗം മെഡലുകളിലും അച്ചടിച്ചിരുന്നത്. അക്ഷരത്തെറ്റുകള്‍ അടങ്ങിയ മെഡലിന്‍റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ടെൻഡറെടുത്ത സ്ഥാപനത്തോട് പുതിയ മെഡലുകള്‍ നല്‍കാൻ ഡി.ജി.പി ആവശ്യപ്പെട്ടു. മെഡലുകള്‍ പിന്‍വലിച്ച്‌ പുതിയ മെഡലുകള്‍ ഓരോ യൂനിറ്റ് വഴിയും വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം. കേരളപ്പിറവി ദിനത്തിലാണ് മുഖ്യമന്ത്രി 264 ഉദ്യോഗസ്ഥര്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തത്.

അതേസമയം പൊലീസ് ആസ്ഥാനത്തെ ഉന്നതർക്ക് സംഭവത്തില്‍ വീഴ്ചയുണ്ടായി എന്ന വിമർശനം ശക്തമാണ്. ഓഗസ്റ്റ് 15നാണ് മുഖ്യമന്ത്രി മെഡലുകള്‍ പ്രഖ്യാപിക്കുന്നത്. നവംബര്‍ ഒന്നിന് മെഡലുകള്‍ വിതരണം ചെയ്യുമെന്നിരിക്കെ കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഇവ സ്ഥാപനത്തിന് ക്വട്ടേഷൻ നല്‍കിയത്. സ്ഥാപനം നല്‍കിയ മെഡലുകളൊന്നും പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചില്ലെന്നാണ് ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക