FlashKeralaNewsPolitics

എറണാകുളം സിപിഎമ്മിൽ നിന്ന് കൂട്ടരാജി; ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 50 ഓളം പേർ കോൺഗ്രസിലേക്ക്: വിശദാംശങ്ങൾ വായിക്കാം

എറണാകുളത്ത് അമ്ബതോളം സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സിപിഐഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കം അമ്ബതോളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്.ഈ മാസം 11 ന് പ്രതിപക്ഷ നേതാവില്‍ നിന്ന് അംഗത്വം സ്വീകരിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സിപിഐഎമ്മില്‍ ഉണ്ടായ പൊട്ടിത്തെറിയാണ് കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് വിവരം. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തില്‍ വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയാണ് ഇവര്‍ പാര്‍ട്ടി വിടുന്നത്. പാര്‍ട്ടിക്കകത്ത് സ്വയം വിമര്‍ശനം സാധ്യമല്ലാതായി. വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കുന്നില്ല എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button