കെ എസ് എസ് പി എ സംസ്‌ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഒക്ടോബർ -1 – വയോജന ദിനത്തിൽ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങളായ കരുണാകരൻമാസ്റ്റർ മഞ്ജുളാലയം (ബാലുശ്ശേരി), മാധവൻമാസ്റ്റർ കിയ്യോത്ത് (പനായി ), ഭാരതിഅമ്മ ത്രിവേണി (പനായി ), കെ. പി. ബാലൻമാസ്റ്റർ ശ്രേയസ് (ബാലുശ്ശേരി ), വി. വി. ഇന്ദിരാടീച്ചർ ശ്രേയസ് (ബാലുശ്ശേരി ), ഇന്ദിരാഭായിടീച്ചർ കരിക്കോട് (ബാലുശ്ശേരി ), ശ്രീധരൻ കടുക്കാങ്ങൽ (മണ്ണാമ്പൊയിൽ ) എന്നിവരെ അവരുടെ വീടുകളിൽ എത്തി ആദരിച്ചു. ചടങ്ങിൽ പ്രസിഡണ്ട് വി. ടി. ഉണ്ണിമാധൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. തദവസരത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് എ. കെ. രാധാകൃഷ്ണൻമാസ്റ്റർ, സെക്രട്ടറി വി. സി. ശിവദാസൻമാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ഭാസ്കരൻ കിണറു ള്ളത്തിൽ, ബാലൻ പാറക്കൽ, മണ്ഡലം വൈസ് പ്രസിഡണ്ട് സി. വിശ്വനാഥൻനായർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ രാഘവൻമാസ്റ്റർ കളരിക്കൽ, ഹരിദാസൻ നെല്ലങ്ങൾ, ഭാസ്കരൻ വൻകണയുള്ളതിൽ എന്നിവർ മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.സദാനന്ദൻ പ്രണവം, മംഗൾദാസ് മാസ്റ്റർ ത്രിവേണി വത്സൻ വന്ദനം, ജയകൃഷ്ണൻമാസ്റ്റർ കിയ്യോത്ത് എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->