കിറ്റക്‌സ് കമ്ബനിക്കെതിരെ സിപിഎം നേതാക്കള്‍ ഉറഞ്ഞുതുള്ളുമ്ബോഴും കഴിഞ്ഞ സാമ്ബത്തിക വര്‍ഷവും പാര്‍ട്ടിക്ക് ഏറ്റവവും കൂടുതല്‍ സംഭാവന നല്‍കിയത് സാബു ജേക്കബ്ബ് ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 30 ലക്ഷം രൂപ 2022-23 കാലഘട്ടത്തില്‍ കിറ്റക്‌സ് സിപിഎമ്മിന് സംഭാവന നല്‍കിയതായി തെരഞ്ഞെടുപ്പു കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
29 ലക്ഷം നല്‍കിയ മുത്തൂറ്റാണ് രണ്ടാം സ്ഥാനത്ത്. ഊരാളുങ്കല്‍ സഹകരണ സംഘം സിപിഎമ്മിന് നല്‍കിയ സംഭാവവന ഏഴു ലക്ഷം രൂപയാണ്. സി പി എമ്മിന് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 6.02 കോടിയാണ് സംഭാവന ലഭിച്ചത്.
ജോണ്‍ ബ്രിട്ടാസ് 13.20 ലക്ഷം സംഭാവന നല്‍കി. രാജ്യസഭാഗമായ വി ശിവദാസമേനോനും എളമരം കരിമും പാര്‍ട്ടി ലെവി ഉള്‍പ്പെടെ 13,20 ലക്ഷം രൂപ യഥാ ക്രമം സംഭാവന നല്‍കിയിട്ടുണ്ട്. ബിജെപിക്ക് 719.86 കോടിയും കോണ്‍ഗ്രസിന് 79.92 കോടിയും മുസ്ലിം ലീഗിന് 2.48 കോടിയും കേരള കോണ്‍ഗ്രസിന് 13.71 ലക്ഷവും സംഭാവന കിട്ടിയിട്ടുണ്ട്.

















