വധശ്രമ കേസില്‍ കൗണ്‍സിലർ സുഗതൻ്റെ ജാമ്യപേക്ഷ തള്ളി. വീട്ടില്‍ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല.നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം തള്ളിയത്. കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുെവെച്ച്‌ വെടിയുതിർത്ത് സംഘർഷാന്തരീക്ഷത്തിലാണ് കൗണ്‍സിലറെ കസ്റ്റഡിയിലെടുത്തത്. വാഴോട്ടുകോണം കൗണ്‍സിലർ ആണ് സുഗതൻ.

വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സുഗതൻ . ഈ കേസില്‍ ഹൈക്കോടതി സുഗതന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടർന്ന് ഇയാള്‍ വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒയ്ക്കു മുന്നില്‍ കീഴടങ്ങേണ്ടതായിരുന്നു. എന്നാല്‍, സുഗതൻ ഹാജരായില്ല. തുടർന്ന് വട്ടിയൂർക്കാവിലുള്ള വീട്ടില്‍ നിന്നും സുഗതനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ പൊലീസിനെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. ഈ കേസിലും സുഗതന് കോടതി ജാമ്യം നല്‍കിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20ന് മറ്റൊരാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലൈ 17ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടില്‍ കയറി ആക്രമിച്ചു, 2025 മാർച്ച്‌ 14ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസില്‍ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നല്‍കാത്തതിന് ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2ന് അന്ന് എംഎല്‍എ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയില്‍ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. ഈ കേസുകള്‍ എല്ലാം നിലനില്‍ക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക