കനത്ത മഴ: ഇടുക്കി ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

ഇടുക്കി : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ ഇന്‍റര്‍വ്യൂ എന്നിവക്ക്...

ഭരണഘടനയെ അധിക്ഷേപിച്ചു: മന്ത്രി സജി ചെറിയാൻ രാജിവച്ചു.

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച് സജി ചെറിയാൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോടാണ് രാജിവിവരം മന്ത്രി അറിയിച്ചത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി സജി ചെറിയാൻ...

മലപ്പുറം ഗവൺമെൻറ് കോളേജിൽ ലക്ഷങ്ങളുടെ ഉപകരണങ്ങൾ മോഷ്ടിക്കപ്പെട്ടു: അറസ്റ്റിലായത് യൂണിറ്റ് സെക്രട്ടറിമാർ ഉൾപ്പെടെയുള്ള എസ്എഫ്ഐ, കെഎസ്‌യു ഭാരവാഹികൾ.

മലപ്പുറം: ഗവണ്‍മെന്റ് കോളേജില്‍ ലക്ഷങ്ങളുടെ മോഷണം നടത്തിയ എസ്‌എഫ്‌ഐ, കെഎസ്‌യു നേതാക്കള്‍ പിടിയില്‍. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ആദര്‍ശ്, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ്,...

എ​ട്ടു​വ​യ​സ്സു​ള്ള ആ​ണ്‍​കു​ട്ടി​യ​ട​ക്കം 13 പേർ​ ചികിത്സ​യിൽ: കോ​ട്ട​യം ജി​ല്ല​യി​ല്‍ കു​ഷ്​​ഠ രോഗം പടരുന്നു.

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ആ​റു​മാ​സ​ത്തി​നി​ടെ അ​ഞ്ചു​പേര്‍ക്കു ​കൂ​ടി കു​ഷ്​​ഠം സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ല്‍ ഒ​രു സ്ത്രീ​യും എ​ട്ടു​വ​യ​സ്സു​ള്ള ആ​ണ്‍​കു​ട്ടി​യു​മ​ട​ക്കം 13 പേരാ​ണ്​ ചികിത്സ​യി​ലു​ള്ള​ത്​. പു​തി​യ​താ​യി കു​ട്ടി​ക​ളി​ല്‍ രോ​ഗം ക​​ണ്ടെ​ത്തി​യി​ട്ടി​ല്ല. അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​നാ​യ ആ​ണ്‍​കു​ട്ടി നേ​ര​ത്തേ...

ജൂലൈ 6 അന്താരാഷ്ട്ര ചുംബന ദിനം: വായിക്കാം മലയാള സിനിമയിൽ ചർച്ചാവിഷയമായ 5 ലിപ്പ് ലോക്ക് രംഗങ്ങളെ...

July 6, International Kissing Day: ബോളിവുഡിലും ഹോളിവുഡിലും ചുംബനങ്ങള്‍ സാധാരണ വിഷയമായിരുന്നു. പക്ഷേ, മലയാള സിനിമയിലെ സദാചാരബോധം ചുംബന രംഗങ്ങളോട് അകലം പാലിച്ചു. ലിപ് ലോക്ക് ചുംബനങ്ങളുടെ വീര്യം മലയാളി മനസിലാക്കുന്നത്...

മന്ത്രി നിഷേധിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടു എന്ന് സൂചന: മന്ത്രി സജി ചെറിയാൻ ഇന്നുതന്നെ രാജിവെക്കുമെന്ന് റിപ്പോർട്ടുകൾ.

തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്റെ രാജി ഉടനുണ്ടാകുമെന്ന് സൂചന. സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇപ്പോള്‍ തുടരുകയാണ്. സെക്രട്ടറിയേറ്റംഗമായ സജി ചെറിയാന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും പിന്നീട് വിളിച്ചു വരുത്തി. അഡ്വക്കേറ്റ് ജനറലുമായി...

മന്ത്രി സജി ചെറിയാനെതിരെ കോടതിയിൽ ഹർജി: മറ്റന്നാൾ പരിഗണിക്കും.

പത്തനംതിട്ട: ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കോടതിയില്‍ ഹര്‍ജി. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. മറ്റന്നാള്‍ വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു....

സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി: മെഡിസെപ്പ് തിരിച്ചറിയൽ കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ എന്ന്...

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുങ്ങി. ഒരു കുടുംബത്തിന് ഒരു കാര്‍‍ഡ് മതി. പദ്ധതിയുടെ ഭാഗമാകാത്തവര്‍ക്കു...

സ്വപ്ന സുരേഷിനെ പിരിച്ചുവിട്ട് എച്ച് ആർ ഡി എസ്: സ്വപ്നയ്ക്ക് ജോലി കൊടുത്തതിന് പേരിൽ പീഡിപ്പിക്കുന്നുവെന്ന് സ്ഥാപനം;...

പാലക്കാട്: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് പുറത്താക്കി. സ്വപ്ന സുരേഷിന് എച്ച്ആർഡിഎസ് ചെല്ലുംചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണത്തെ പരാതിയായി പരിഗണിച്ചാണ് നടപടി. സ്വപ്നയുടെ...

ലഹരി മാഫിയ ബന്ധം: ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു

ലഹരി മാഫിയയുമായുളള ബന്ധത്തെതുടര്‍ന്ന് തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ കമ്മിറ്റി പിരിച്ചുവിട്ടു. ചാല ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയാണ് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് പിരിച്ചുവിട്ടത്. ബ്ലോക്ക് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് ജില്ലാകമ്മിറ്റി കണ്ടെത്തലിനെ...

കണ്ണൂർ നഗരത്തിലെ പ്രമുഖ സ്കൂളിൽ നിന്നും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി; കണ്ടെത്തിയത് തിരുവനന്തപുരം...

കണ്ണൂര്‍: നഗരത്തിലെ പ്രമുഖ സ്കൂളില്‍ നിന്നും കാണാതായ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ പതിനാറുകാരനൊപ്പം കണ്ടെത്തി. കഴിഞ്ഞ ദിവസം സ്കൂള്‍ ബസില്‍ വീട്ടില്‍നിന്ന് പുറപ്പെട്ട കുട്ടിയെ സ്കൂള്‍ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്. ഇന്‍സ്റ്റാ​ഗ്രാമില്‍ പരിചയപ്പെട്ട കൂട്ടുകാരനൊപ്പം...

പൊറോട്ടയ്ക്ക് വില കൂടുതൽ എന്ന് ആരോപണം: ഹോട്ടലുടമയുടെ തല തല്ലി പൊളിച്ചു; ആക്രമണം തിരുവനന്തപുരത്ത്.

തിരുവനന്തപുരം: പൊറോട്ടയുടെ വില കൂടിപ്പോയെന്ന് പറഞ്ഞ് നാലം​ഗ സംഘം ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടലുടമ ബി എല്‍ നിവാസില്‍ ഡിജോയ്ക്കാണ് പരുക്കേറ്റത്. ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ...

യുവ ചിന്തൻ ശിബിരത്തിൽ മദ്യപിച്ച് ലക്കുകെട്ട് എത്തി: യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗത്തെ പുറത്താക്കിയത്.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠനക്യാമ്ബില്‍ മദ്യപിച്ചെത്തിയ സംസ്ഥാന നേതാവിനെതിരെ അച്ചടക്ക നടപടി. സംസ്ഥാന കമ്മിറ്റിയംഗത്തെയാണ് യുവ ചിന്തന്‍ ശിബിരത്തില്‍ മദ്യപിച്ചെത്തിയതിന് പുറത്താക്കിയത്. സുപ്രധാന ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ മദ്യപിച്ച്‌ സ്വബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു...

സഹപാഠികൾക്ക് മരണത്തെ കുറിച്ചുള്ള സന്ദേശം അയച്ച ശേഷം എൻജിനീയറിങ് വിദ്യാർഥിനി തൂങ്ങിമരിച്ചു: സംഭവം കോഴിക്കോട്.

കോഴിക്കോട്: വടകര മണിയൂര്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തുറയൂര്‍ എളാച്ചിക്കണ്ടി നൈസയെ (19) ആണ് വീടിനകത്ത് തൂങ്ങിമരിച്ചത്. സഹപാഠികള്‍ക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം അയച്ച ശേഷമാണ് നൈസ ജീവനൊടുക്കിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....

പാലക്കാട് വിവാദ ആശുപത്രിയിൽ വീണ്ടും ചികിത്സയ്ക്കിടെ മരണം; 27 കാരിയുടെ മരണം ചികിത്സാപ്പിഴവുമൂലം എന്ന് ബന്ധുക്കൾ.

പാലക്കാട്: കഴിഞ്ഞ ദിവസം നവജാതശിശുവും പിന്നാലെ അമ്മയും മരിച്ച പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വീണ്ടും മരണം. കോങ്ങാട് ചെറപ്പറ്റ സ്വദേശിനി കാര്‍ത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ...

ക്രിസ്തു പിഴച്ചു പെറ്റതാണെന്ന് ഉൾപ്പെടെയുള്ള വിവാദ പരാമർശങ്ങൾ: ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിക്കെതിരെ കോടതി...

കൊച്ചി: ക്രിസ്തുമതത്തെ അവഹേളിച്ച ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിക്കെതിരെ കൊച്ചി സൈബര്‍ പോലീസ് കേസെടുത്തു. യേശു പിഴച്ചുപെറ്റതാണെന്ന് ഉള്‍പ്പെടെയുളള ഇയാളുടെ പരാമര്‍ശങ്ങള്‍ ക്രൈസ്തവ സമൂഹത്തിനിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. യൂട്യൂബ് ദൃശ്യങ്ങള്‍...

പറഞ്ഞതിൽ അബദ്ധമില്ല, കോൺഗ്രസിന് വേറെ പണിയില്ല: മന്ത്രിയെ ന്യായീകരിച്ച് ജയരാജൻ

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ വിമർശിച്ച് പ്രസംഗിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മന്ത്രിയുടെ പരാമർശങ്ങളിൽ അബദ്ധമില്ലെന്നും കോൺഗ്രസിനു വേറെ പണിയില്ലാത്തതുകൊണ്ടാണ് വിവാദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ലംഘിച്ച്...

‘ക്രിസ്ത്യാനികളെ ബിജെപി സംരക്ഷിക്കുന്നത് എങ്ങനെയെന്ന് കേരളത്തെ പഠിപ്പിക്കണം’: നരേന്ദ്രമോദിയുടെ നിർദേശം.

ക്രിസ്ത്യൻ സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമങ്ങൾക്ക് കേരളം മാതൃകയാക്കണമെന്ന് നരേന്ദ്രമോദി. ഞായറാഴ്ച ഹൈദരാബാദിൽ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയാണ് മോദിയുടെ പരാമർശം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരവധി ബിജെപി...

കടം വാങ്ങിയ 50 രൂപയ്ക്ക് ലോട്ടറിയെടുത്തു; തുണച്ച് ഭാഗ്യം; ഒരു കോടി ഒന്നാം സമ്മാനം

കൂട്ടുകാരന്റെ കയ്യിൽ നിന്ന് കടം വാങ്ങിയ 50 രൂപയ്ക്ക് ലോട്ടറി എടുത്തു എന്നറിഞ്ഞാൽ കേൾക്കുന്ന ആരും ഒന്ന് നെറ്റി ചുളിക്കും. പക്ഷേ ഭാഗ്യം തുണച്ചതോടെ ആ ടിക്കറ്റിന് ഒരു കോടി രൂപയാണ് അടിച്ചത്....

രാഷ്ട്രീയനേതൃത്വം ഭരിച്ച് മുടിപ്പിച്ച സഹകരണ ബാങ്ക് ശുദ്ധിയാക്കാൻ ചൂലുമായി ആം ആദ്മി: മേലുകാവ് സർവീസ്...

മേലുകാവ് ബാങ്ക് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ പാനലുമായി മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകയാണ് മേലുകാവ് എന്ന മലയോരഗ്രാമം. കേരള ചരിത്രത്തില്‍ ആദ്യമായാണ് ആം ആദ്മി പാര്‍ട്ടി ഒരു സഹകരണസംഘം തിരഞ്ഞെടുപ്പില്‍ സമ്ബൂര്‍ണ്ണ...