നാദാപുരത്ത് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, അഖില ( 26 ) എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ കടത്തുകയായിരുന്ന 32.62 ഗ്രാം എംഡിഎംഎ പിടികൂടി. തിങ്കളാഴ്ച രാത്രി പേരോട് പാറക്കടവ് റോഡില്‍ പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് സംഭവം.

പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു. നാദാപുരം എസ് ഐ അനിഷ് വടക്കേടത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കാർ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഹമ്മദ് ഹിജാസ് സ്റ്റേഷനില്‍ അക്രമാസക്തനായി. സ്റ്റേഷനിലെ ഫർണിച്ചറുകള്‍ക്ക് കേട് വരുത്തുകയും സ്റ്റേഷനില്‍ സൂക്ഷിച്ച വെള്ളം പൊലീസുകാർക്ക് മുകളില്‍ ഒഴിച്ച്‌ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. പ്രതിയുടെ ദൃശ്യം പകർത്തുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെയും ഇയാള്‍ അക്രമസക്തനായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക