‘ബ്രോ ഡാഡി’ എന്ന സിനിമാ സെറ്റില്‍ വച്ച്‌ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹെെദരാബാദിലെ കുക്കട്‌പള്ളി കോടതിയില്‍ മൻസൂർ കീഴടങ്ങുകയായിരുന്നു. ഇയാളെ 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

നിലവില്‍ സംഗറെഡ്ഡി ജില്ലയിലെ ജയിലിലാണ് മൻസൂർ ഉള്ളത്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പൊലീസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹെെക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ ഒളിവില്‍ ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021ല്‍ ഹെെദരാബാദിലായിരുന്നു സംഭവം. മയക്കുമരുന്ന് നല്‍കി ബോധംകൊടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയില്‍ പറയുന്നത്. ശേഷം നഗ്ന ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തി ആറരലക്ഷം രൂപം തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. അയ്യപ്പനും കോശിയും, ലൂസിഫർ, എമ്ബുരാൻ തുടങ്ങിയ ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറാണ് മൻസൂർ റഷീദ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക