വൈക്കത്ത് ഒരു കോടിയിലധികം രൂപയുടെ കണക്കില്ലാത്ത പണം പിടികൂടി എക്‌സൈസ് സംഘം. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വൈക്കം തലയോലപ്പറമ്ബില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് അനധികൃത പണം കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തേക്ക് വന്ന വോള്‍വോ ബസിലെ യാത്രക്കാരനില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

ഒരു കോടിക്ക് മുകളില്‍ വരുന്ന തുകയ്‌ക്ക് ഇയാളുടെ കയ്യില്‍ മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എംഡിഎംഎ, കഞ്ചാവ്, മദ്യം ഉള്‍പ്പെടെയുള്ളവ കണ്ടെത്തുന്നതിനായി എക്‌സൈസ് നടത്തിയ ഓണം സ്‌പെഷ്യല്‍ പരിശോധനയ്‌ക്കിടെയായിരുന്നു സംഭവം. സെല്ലോ ടേപ്പ് കൊണ്ട് പൊതിഞ്ഞ നിലയിലാണ് പണം കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈക്കം റേഞ്ച്, കടുത്തുരുത്തി റേഞ്ച്, എക്‌സൈസ് സർക്കിള്‍ എന്നിവരുള്‍പ്പെടുന്ന മൂന്ന് ടീമുകള്‍ ചേർന്നാണ് പരിശോധന നടത്തിയത്. വൈക്കം എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ സ്വരൂപ് ബി ആറിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക