കോട്ടയം കടുത്തുരുത്തിയില്‍ ദമ്ബതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം.

ഇവരെ ഏറെ നേരം ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അയല്‍വാസികള്‍ വാതില്‍ വെട്ടിപ്പൊളിച്ചപ്പോളിച്ച്‌ നോക്കിയപ്പോഴാണ് . ഇരുവരെയും ഗ്രില്ലില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സാമ്ബത്തിക ബാധ്യതയെ തുടർന്നാണ് ദമ്ബതികള്‍ തൂങ്ങിമരിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവർക്ക് മക്കളില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക