ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണം’; പ്രസ്താവന ആവര്‍ത്തിച്ച്‌ ബി ഗോപാലകൃഷ്ണൻ; വിശദാംശങ്ങൾ വായിക്കാം

ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണമെന്ന് പ്രസ്താവന ആവർത്തിച്ച്‌ ബിജെപി സ്ഥാനാർത്ഥി അഡ്വ. ബി ഗോപാലകൃഷ്ണൻ.50 വർഷമായി ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ ഇല്ലെന്നും അതാണ് താൻ ചോദ്യം ചെയ്തത്. പൊലീസ് അല്ല ഏത് നിയമം...

സ്കൂട്ടറിന്റെ വായ്പ തിരിച്ചടവ് മുടങ്ങി; അന്വേഷിക്കാൻ എത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് യുവാവിന്റെ ക്രൂര മർദ്ദനം: ഞെടിക്കുന്ന...

സ്കൂട്ടറിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയത് അന്വേഷിക്കാനെത്തിയ മുത്തൂറ്റ് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിക്ക് യുവാവിന്റെ ക്രൂരമർദനം.വടകരയ്ക്കടുത്ത് ഓർക്കാട്ടേരിയിലാണ് സംഭവം. മുത്തൂറ്റ് വടകര ശാഖയിലെ കളക്ഷൻ ഏജന്റും മട്ടന്നൂർ സ്വദേശിയുമായ യുവതിയെയാണ് യുവാവ് അക്രമിച്ചത്. വ്യാഴാഴ്ച...

സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പാക്കണം; ഇല്ലെങ്കിൽ സമരമുഖത്തേക്ക് എന്ന് എസ്എഫ്ഐ: യുഡിഎഫ് സർക്കാരിനെ വിരട്ടാൻ...

എല്‍ഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനമായിരുന്ന സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണമെന്ന് എസ് എഫ് ഐ.യു ഡി എഫ് പദ്ധതി അട്ടിമറിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പദ്ധതി അട്ടിമറിക്കപ്പെട്ടാല്‍ ലക്ഷക്കണക്കിന് വിദ്യാർഥികള്‍ക്ക് തിരിച്ചടിയാകുമെന്നും...

സംസ്ഥാനത്തെമ്പാടുമുള്ള കേറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 8 എണ്ണത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചു: വിശദാംശങ്ങൾ...

കാറ്ററിംഗ് യൂണിറ്റുകളിലെ ഭക്ഷണങ്ങളില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന. സെൻട്രല്‍ സോണിന്റെ കീഴില്‍ വരുന്ന പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം...

നടന്‍ ടി പി മാധവന്‍ (88) അന്തരിച്ചു; വിടവാങ്ങിയത് അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കലാകാരൻ: വിശദാംശങ്ങൾ വായിക്കാം.

നടന്‍ ടി പി മാധവന്‍ (88) അന്തരിച്ചു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അറുനൂറിലധികം ചിത്രങ്ങളില്‍...

ആയുര്‍വേദത്തെ തെറ്റായി ചിത്രീകരിച്ചു; ‘വാഴ 2വിനെതിരെ എഎംഎഐ രംഗത്ത്; വിശദാംശങ്ങൾ വായിക്കാം

തിയറ്ററുകളില്‍ വൻവിജയം നേടി മുന്നേറുന്ന വാഴ2 സിനിമയ്ക്കെതിരെ ആയുർവേദ മെഡിക്കല്‍ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ).സ്ഥിരമായി ആയുർവേദ മരുന്ന് കഴിക്കുന്ന ഒരു കഥാപാത്രം അസുഖബാധിതനാകുന്നതായി കാണിക്കുന്നതാണ് വിവാദത്തിനു കാരണം. ബിജുക്കുട്ടന്റെ കഥാപാത്രത്തിന് കരള്‍ രോഗം...

പഞ്ചായത്ത് അംഗത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; ധന്യയുടെ നാവിനടിയിൽ ചുരുട്ടിക്കൂട്ടി വെച്ചിരുന്നത് ടിഷ്യൂ...

അവശനിലയില്‍ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ച മാങ്കുളം പഞ്ചായത്തംഗം ധന്യ ഗണേശന്റെ നാക്കിനടിയില്‍ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ടിഷ്യു പേപ്പർ കണ്ടെത്തി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 2 മണിക്കൂറിനു ശേഷം ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ വൈകിട്ടോടെ സംസാരിക്കാൻ...

ചുംബിക്കാൻ അനുവാദം ചോദിച്ച ശേഷം കിടക്കയിലേക്ക് തള്ളിയിട്ട് ബലാത്സംഗത്തിന് ഇരയാക്കി; വിവാഹ വാഗ്ദാനം നൽകി ഫ്ലാറ്റിൽ തങ്ങിയശേഷം...

വിവാഹ വാഗ്ദാനം നല്‍കി ഡോക്ടറെ പീഡിപ്പിച്ച കേസില്‍ റാപ്പർ വേടനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വേടൻ എന്ന ഹിരണ്‍ദാസ് മുരളി ശാരീരികമായും സാമ്ബത്തികമായും തന്നെ ചൂഷണം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പിജി ചെയ്യുന്ന...

എംഎൽഎ സ്ഥാനം പോയാൽ വീടിന്റെ ജപ്തി നടക്കും; തന്റെ ഇപ്പോഴത്തെ ചിന്തകൾ പാർട്ടി സ്ഥാനങ്ങൾ കിട്ടാത്തതല്ല, സാമ്പത്തിക...

ജില്ല കൗണ്‍സിലില്‍ നിന്നു ഒഴിവാക്കിയെങ്കിലും നാട്ടിക എംഎല്‍എ സിസി മുകുന്ദനുമായി സിപിഐനേതൃത്വം അനുനയനീക്കങ്ങള്‍ തുടരുകയാണ്. അതേസമയം തന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ എന്തുവേണമെന്നാണ് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നായിരുന്നു മുകുന്ദന്റെ പ്രതികരണം. പാർട്ടി സ്ഥാനങ്ങള്‍...

രാത്രി വീട്ടിലെത്തിയപ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ വീടിനുള്ളിൽ യൂത്ത് കോൺഗ്രസ് നേതാവ്; ചോദ്യം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ചു...

കൊട്ടാരക്കരയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെ യുവതിയുടെ വീടിനുള്ളില്‍ വെച്ച്‌ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന് ക്രൂര മര്‍ദനം. യുവാവിന്റെ കൈ തല്ലിയൊടിച്ച്‌ നേതാവ് വീടിനുള്ളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു...

വീട്ടിൽ കയറി യുവതിയെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഡോക്ടർ ദീപ്തിമോൾ ജോസിന് ജാമ്യമില്ല; ഹർജി...

വഞ്ചിയൂരില്‍ വീട്ടില്‍ കയറി ഷിനി എന്ന യുവതിയെ വെടിവച്ച കേസില്‍ ഡോ. ദീപ്തിമോള്‍ ജോസിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി.ഗുരുതര സ്വഭാവത്തിലുള്ള കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നും അതിനു പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ജസ്റ്റിസ് സി...

റെയിൽവേ സ്റ്റേഷൻ എത്തുന്നതിനുമുമ്പ് ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ പാഴ്സലുകൾ; നാട്ടുകാർ വിവരമറിയിച്ചതോടെ എത്തിയപ്പോൾ പൊളിഞ്ഞത് കഞ്ചാവ് കടത്തിന്റെ...

ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് പൊതികള്‍ ശേഖരിക്കുന്നതിനിടെ ഒഡീഷ സ്വദേശിനിയായ യുവതിയെ നെടുമ്ബാശേരി പൊലിസ് പിടികൂടി. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാർ സിങ് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ...

തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുന്ന തീരുമാനമെന്ന് വിമർശനം; പെൻഷൻ പ്രായവർധനയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഡിവൈഎഫ്‌ഐ

പെൻഷൻ പ്രായം ഉയർത്താനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം ഉയർത്തുമെന്ന് ഡിവൈഎഫ്‌ഐ.ധവളപത്രത്തിലൂടെ മുന്നോട്ടുവച്ച പെൻഷൻ പ്രായം ഉയർത്തല്‍ നിർദ്ദേശം യുവജന വഞ്ചനയാണ്. യുവജനങ്ങളുടെ തൊഴില്‍ എന്ന സ്വപ്നം തകർത്തുകൊണ്ട് ഭരിക്കാമെന്ന വ്യാമോഹം...

അശ്ലീല പരാമർശം നടത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി പരാതി നൽകി ജി...

മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെതിരെ സമൂഹ മാധ്യമത്തില്‍ അശ്ലീല പരാമർശം നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് കേസെടുത്തു.ജി സുധാകരൻ അമ്ബലപ്പുഴ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ...

കൊച്ചിയില്‍ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്.ഇവർ താമസിക്കുന്ന കുന്നുവഴിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ ആശുപത്രിയില്‍...

മുഖ്യനെ അത്ര വിശ്വാസം പോര എന്നുണ്ടോ? വയനാടുന്നു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ടാഴ്ച്ചക്കിടെ വന്നത് കേവലം 110.55...

രണ്ട് പ്രളയകാലത്തും പിന്നെ കോവിഡ് മഹാമാരിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (Chief Minister's Distress Relief Fund- CMRDF) കയ്യയച്ച്‌ സഹായം കൊടുത്ത മലയാളികള്‍ വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതില്‍ വേണ്ടത്ര താല്പര്യം...

ചടങ്ങില്‍ ക്ഷണിച്ചില്ല; വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍; കേസെടുത്ത് പൊലീസ്: വിശദാംശങ്ങൾ വായിക്കാം

വട്ടിയൂർക്കാവ് എംഎല്‍എ വി കെ പ്രശാന്തിനെ തടഞ്ഞതിന് കൗണ്‍സിലർക്കെതിരെ കേസെടുത്തു. കൗണ്‍സിലർ സുഗതനെതിരെയാണ് കേസെടുത്തത്. വാഴോട്ടുകോണത്ത് നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ ക്ഷണിക്കാത്തതിന് സുഗതൻ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. വട്ടിയൂർക്കാവ്...

മണിച്ചിത്രത്താഴ് റീ റിലീസ്: തിയേറ്ററുകളിൽ നിന്ന് വാരിയത് കോടികൾ; കണക്കുകൾ വായിക്കാം

കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന, മലയാളത്തിന്റെ എവര്ഗ്രീന് ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം.അടുത്തിടെ ചിത്രം വീണ്ടും തിയേറ്ററുകളില്‍ റീ- റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ റീ റിലീസിന് വലിയ...

ഫ്രഷ് കട്ട് ഫാക്ടറിയും വാഹനങ്ങളും തീയിട്ട് നശിപ്പിച്ചു; എസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; താമരശ്ശേരി...

താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നിലുണ്ടായ സംഘർഷത്തില്‍ കേസെടുത്ത് പൊലീസ്. മൂന്ന് എഫ്‌ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം...

തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ഉടൻ; മറ്റ് ചില ജില്ലകളിലും പാർട്ടി തലപ്പത്ത് മാറ്റം ഉണ്ടായേക്കാം; പട്ടിക...

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃശൂർ ജില്ലയിലെ മികച്ച വിജയത്തിനു പിന്നാലെ ഡിസിസി അധ്യക്ഷനെ കണ്ടെത്തുന്നതില്‍ ഉടൻ തീരുമാനമുണ്ടായേക്കും.തൃശൂരില്‍ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതും മറ്റുചില ജില്ലാ അധ്യക്ഷൻമാരെ മാറ്റുന്നതിനുമുള്ള പട്ടിക എഐസിസിക്കു മുന്നിലുണ്ട്. ഇക്കാര്യത്തില്‍ എഐസിസി ജനറല്‍...