വട്ടിയൂർക്കാവ് എംഎല്‍എ വി കെ പ്രശാന്തിനെ തടഞ്ഞതിന് കൗണ്‍സിലർക്കെതിരെ കേസെടുത്തു. കൗണ്‍സിലർ സുഗതനെതിരെയാണ് കേസെടുത്തത്. വാഴോട്ടുകോണത്ത് നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ ക്ഷണിക്കാത്തതിന് സുഗതൻ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. വട്ടിയൂർക്കാവ് പൊലീസാണ് കേസെടുത്തത്.
വാഴോട്ടുകോണത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കെടുക്കേണ്ടയിരുന്ന ഒരു മഹിളാമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഉണ്ടായിരുന്നു. പക്ഷേ മന്ത്രിയുടെ അസാന്നിധ്യത്തില്‍ എംഎല്‍എ വി കെ പ്രശാന്ത് ആണ് അത് ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങില്‍ ക്ഷണിച്ചില്ല എന്നാരോപിച്ചാണ് വാഴോട്ടുകോണം കൗണ്‍സിലറായ സുഗതൻ പ്രതിഷേധിക്കുകയും എംഎല്‍എയുടെ കാർ തടയുകയും ചെയ്തത്. വേദിയിലിരുന്നവരെയും മൈക്ക് ഓപറേറ്റർമാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വി കെ പ്രശാന്ത് എംഎല്‍എ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















