ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് പൊതികള്‍ ശേഖരിക്കുന്നതിനിടെ ഒഡീഷ സ്വദേശിനിയായ യുവതിയെ നെടുമ്ബാശേരി പൊലിസ് പിടികൂടി. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാർ സിങ് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ നെടുവന്നൂർ ഭാഗത്താണ് സംഭവം.

നാട്ടുകാരുടെ ജാഗ്രത: അതിരാവിലെ ട്രെയിൻ കടന്നുപോകുന്നതിനിടെ ആരോ എന്തോ പൊതികള്‍ പുറത്തേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഉടൻ തന്നെ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.പൊലിസ് സ്ഥലത്തെത്തിയപ്പോള്‍, ഈ പൊതികള്‍ ശേഖരിച്ച്‌ പോവുകയായിരുന്ന യുവതിയെയാണ് കണ്ടത്. യുവതിയുടെ ബാഗില്‍ നാല് പൊതികളിലായി, ട്രെയിനില്‍ നിന്ന് എറിഞ്ഞുകൊടുത്ത 8 കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഞ്ചാവ് കടത്തിന് പുതിയ തന്ത്രം: റെയില്‍വേ സ്റ്റേഷനുകളിലെ പരിശോധന ശക്തമായതോടെ കഞ്ചാവ് കടത്തുകാർ പുതിയ തന്ത്രം ഉപയോഗിക്കാൻ തുടങ്ങിയതിന്റെ സൂചനയാണിത്. ആളൊഴിഞ്ഞ സ്ഥലങ്ങള്‍ മുൻകൂട്ടി കണ്ടെത്തി, ട്രെയിൻ ആ ഭാഗത്ത് എത്തുമ്ബോള്‍ കഞ്ചാവ് പാഴ്സലുകള്‍ പുറത്തേക്ക് എറിയും. പുറത്ത് കാത്തുനില്‍ക്കുന്നവർ ഇത് ശേഖരിച്ച്‌ കടത്തിക്കൊണ്ടു പോവുകയാണ് രീതി.പിടിയിലായ യുവതി നേരത്തെയും സമാനമായ രീതിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് നെടുമ്ബാശേരി പൊലിസ് അന്വേഷിച്ചുവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക