ജില്ല കൗണ്‍സിലില്‍ നിന്നു ഒഴിവാക്കിയെങ്കിലും നാട്ടിക എംഎല്‍എ സിസി മുകുന്ദനുമായി സിപിഐനേതൃത്വം അനുനയനീക്കങ്ങള്‍ തുടരുകയാണ്. അതേസമയം തന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ എന്തുവേണമെന്നാണ് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നായിരുന്നു മുകുന്ദന്റെ പ്രതികരണം. പാർട്ടി സ്ഥാനങ്ങള്‍ ലഭിക്കാത്തതിനെ കുറിച്ചല്ല, തൻ്റെ സാമ്ബത്തിക പ്രതിസന്ധിയെ കുറിച്ചാണ് ഇപ്പോള്‍ ചിന്തയെന്നും മുകുന്ദൻ പറഞ്ഞു.

എംഎല്‍എ സ്ഥാനം പോയാല്‍ ജപ്തി നടക്കും. വീട് വില്‍ക്കണോ എന്നും ആലോചിക്കുന്നു. മരണം വരെ പാർട്ടിയില്‍ തുടരണം എന്നാണ് ആഗ്രഹം. പാർട്ടിയെ അങ്ങേയറ്റം സ്നേഹിക്കുന്നു. 55 വർഷമായി പ്രവർത്തിക്കുന്ന ഈ പാർട്ടിയാണ് ആശയപരമായി ഏറ്റവും നല്ല പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസ് ക്ഷണിച്ചു എന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. ഒരു പാർട്ടിയും തൻ്റെയടുത്ത് വരാൻ ധൈര്യപ്പെടില്ലെന്നും മുകുന്ദൻ പറഞ്ഞു.മുകുന്ദനും പാർട്ടിയും തമ്മില്‍ പ്രശ്നമുണ്ടെന്ന മട്ടില്‍ വാർത്തകള്‍ പുറത്തുവരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ജി ശിവാനന്ദൻ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക