വഞ്ചിയൂരില്‍ വീട്ടില്‍ കയറി ഷിനി എന്ന യുവതിയെ വെടിവച്ച കേസില്‍ ഡോ. ദീപ്തിമോള്‍ ജോസിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി.ഗുരുതര സ്വഭാവത്തിലുള്ള കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നും അതിനു പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ജസ്റ്റിസ് സി എസ് ഡയസ് നിരീക്ഷിച്ചു. കേസില്‍ അന്വേഷണം പൂർത്തിയായിട്ടില്ലാത്തതിനാല്‍ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. പോലീസ് അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആക്രമണത്തില്‍ ഷിനിയുടെ കൈക്ക് ചെറിയ പരിക്കാണ് ഉള്ളത്. ദീപ്തിമോള്‍ ശരീരം മുഴുവന്‍ മറച്ചാണ് ആക്രമിക്കാൻ എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക