ചന്ദനമരംസ്വകാര്യ വ്യക്തികള്‍ക്ക് വളർത്തി വെട്ടി വില്‍ക്കാൻ സർക്കാർ അനുമതി നല്‍കിയതോടെ വനം വകുപ്പ് ഒത്താശയോടെ ചന്ദനത്തൈ വില്‍ക്കുന്നതിന് സ്വകാര്യ ഏജൻസികള്‍ അമിത വില ഈടാക്കുന്നു. കാട്ടില്‍ നിന്ന് ശേഖരിക്കുന്ന ചന്ദന വിത്തുകള്‍ കൂടുകളില്‍ പാകി കിളിർപ്പിച്ചാണ് വില്പന. പത്തു രൂപ പോലും ചെലവ് വരാത്ത ഒരു തൈ വനം വകുപ്പ് ഉദ്യേോഗസ്ഥരില്‍ നിന്ന് സംഘടിപ്പിച്ച്‌ 300 രൂപയ്ക്കാണ് വില്പന.

നിയമഭേദഗതിയോടെ ചന്ദന കച്ചവടത്തിലൂടെ നല്ല വരുമാനം ഉണ്ടാക്കാമെന്ന പ്രതീക്ഷയില്‍ പലരും ചന്ദനത്തൈകള്‍ വച്ചു പിടിപ്പിക്കാൻ താത്പര്യം കാട്ടിയതോടെയാണ് തട്ടിപ്പും വ്യാപകമായത്. ചന്ദനമരം വളർത്തി വിറ്റ് വൻലാഭം കൊയ്യാമെന്ന വാഗ്ദാനവുമായാണ് തട്ടിപ്പ് സംഘം പിടിമുറുക്കുന്നത്. ചന്ദനമരം നല്ല വലുപ്പം വച്ചുള്ളില്‍ കാതലുണ്ടാകുന്നതിന് കുറഞ്ഞത് 50 വർഷമെങ്കിലും വേണ്ടി വരും. സർക്കാർ വനത്തില്‍ പോലും പ്രത്യേക സംരക്ഷണമുള്ള ചന്ദന മരങ്ങള്‍ സുരക്ഷിതമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറഞ്ഞ പണം മുടക്കില്‍ പെട്ടെന്ന് ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. തരിശായി കിടക്കുന്ന സ്ഥലം പ്ലോട്ടുകളായി തിരിച്ച്‌ ചന്ദന കൃഷിയ്ക്ക് നല്‍കുന്ന ഭൂമാഫിയയയും കളം പിടിച്ചിട്ടുണ്ട്. സർക്കാർ ഇടപെടല്‍ ഉണ്ടാകുന്നില്ലെങ്കില്‍ വ്യാപകമായ തട്ടിപ്പിന് പലരും ഇരയായേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക