വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്.ഇവർ താമസിക്കുന്ന കുന്നുവഴിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാവിലെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഫ്ലാറ്റില്‍ ഉള്ളവർ ശ്രമിച്ചിട്ടും വാതില്‍ തുറന്നില്ല. ഇതേത്തുടർന്ന് വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഡോക്ടർ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്. ഇവരുടെ കൈത്തണ്ടയില്‍ ഒരു സിറിഞ്ച് കണ്ടതായും പറയുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പെരുമ്ബാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇവർ ഒറ്റയ്ക്കാണ് ഫ്ലാറ്റില്‍ താമസം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















