കൊട്ടാരക്കരയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെ യുവതിയുടെ വീടിനുള്ളില്‍ വെച്ച്‌ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന് ക്രൂര മര്‍ദനം. യുവാവിന്റെ കൈ തല്ലിയൊടിച്ച്‌ നേതാവ് വീടിനുള്ളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് ആരോപണം. മർദ്ദനമേറ്റ ഭര്‍ത്താവിന്റെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവകുമാറിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

ആരോപണം ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതിക്കാരന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് കോണ്‍ഗ്രസ് നേതാവിനെ വീടിനുള്ളില്‍ വെച്ച്‌ കണ്ട്. തുടര്‍ന്ന് അത് ചോദ്യം ചെയ്ത യുവാവിനെ കോണ്‍ഗ്രസ് നേതാവ് അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. പ്രതി അസഭ്യം പറഞ്ഞുകൊണ്ട് പരാതിക്കാരനെ അടിക്കുകയും ചവിട്ടി തറയില്‍ ഇടുകയും അവിടെക്കിടന്ന അപകടകര ആയുധമായ ഒരു പട്ടികോല്‍ കഷണം എടുത്ത് വലതു കൈയിലും കഴുത്തിന് പുറകു വശത്തും നടുവിനും അടിക്കുകയും ആയായിരുന്നു.ആക്രമണത്തില്‍ പരുക്കേറ്റ പരാതിക്കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതി കൊന്നുകളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ പരാതിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക