യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ രമ്യ ഹരിദാസിന് നിർണായക ചുമതല; മുൻ എംപിയെ തെരഞ്ഞെടുത്തത് അച്ചടക്കസമിതി അംഗമായി: വിശദാംശങ്ങൾ...
ആലത്തൂരിന്റെ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ഉത്തരവാദിത്തം. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അച്ചടക്ക സമിതി അംഗമായാണ് രമ്യയെ നിയമിച്ചത്. ദേശീയ അധ്യക്ഷന്‍ നേരിട്ട് ഫോണില്‍...
“ഞാൻ ഠാക്കൂര്‍ ആണ്, എന്നോട് കളിക്കാൻ നില്‍ക്കണ്ട”: ഉപഭോക്താവിനോട് ജാതിമേൽകോയ്മ പറഞ്ഞ് തട്ടിക്കയറി HDFC ബാങ്ക് ഉദ്യോഗസ്ഥ;...
ഉത്തർപ്രദേശിലെ കാണ്‍പൂരിലെ ഒരു ബാങ്കിലുണ്ടായ തർക്കവും ഇതേത്തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. കാണ്‍പൂരിലെ എച്ച്‌ഡിഎഫ്സി ബാങ്കിലെത്തിയ ഒരു ഉപഭോക്താവും ബാങ്ക് ജീവനക്കാരിയും തമ്മിലുണ്ടായ തർക്കത്തിന്റെ വീഡിയോയും വഴക്കുമാണ് സോഷ്യല്‍...
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വൻ കവര്‍ച്ച; വയോധികയെ ആക്രമിച്ച് പത്ത് ലക്ഷത്തിന്റെ സ്വര്‍ണം കവർന്നത് കോര്‍പ്പറേഷന്‍ ജീവനക്കാരെന്ന്...
നഗരമധ്യത്തില്‍ വയോധികയെ ആക്രമിച്ച് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ കവർന്നു. മണക്കാട് മുക്കോലയിലെ അപ്പാർട്ട്‌മെന്റിലാണ് കവർച്ച നടന്നത്.കോർപ്പറേഷൻ ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് എത്തിയ ഒരു സ്ത്രീയുള്‍പ്പെടെയുള്ള നാലംഗ സംഘമാണ് കൃത്യം നടത്തിയത്.
മോഷണം നടക്കുമ്പോള്‍...
തുടർച്ചയായി മത്സരിച്ച് പരാജയപ്പെടുന്നവരെ ഒഴിവാക്കും; മത്സരത്തിനിറങ്ങി പരാജയപ്പെട്ടാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ഇല്ല; സ്ഥാനാർത്ഥിത്വ മാനദണ്ഡം...
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 8-ന് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ഈ മാസം തന്നെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനമായി. പത്തുവര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിക്കാന്‍...
ആധാർ കാർഡിൽ അടിമുടി മാറ്റം; സുരക്ഷയും ഡിജിറ്റൽ സൗകര്യവും മുൻനിർത്തി കാർഡിൽ ഇനി ഫോട്ടോയും ക്യുആർ കോഡും മാത്രം...
സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ആധാർ കാർഡില്‍ സമൂലമാറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് യൂണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐ).കാർഡുകളില്‍ ഇനി വ്യക്തി വിവരങ്ങള്‍ ഉണ്ടാവില്ല. പകരം ഒരു ക്യുആർ കോഡ് മാത്രമായിരിക്കും ഉണ്ടാവുക. പേര്,...
പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാതെ മാറിനിൽക്കും; കഴിഞ്ഞ കാലങ്ങളിൽ മത്സരിച്ചത് കെഎം മാണിയുടെ താൽപര്യത്തിന് അനുസരിച്ച്: എൻ...
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാർട്ടി പറയുന്ന തീരുമാനം അനുസരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും ചീഫ് വിപ്പുമായ ഡോ.എന്‍ ജയരാജ്. മത്സരിക്കാതെ മാറിനില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍...
ഉപയോഗ സമയം ക്രമീകരിച്ചാൽ കറന്റ് ബിൽ കുറയ്ക്കാം; കെഎസ്‌ഇബി ടിഒഡി ബില്ലിംഗിൽ വിശദീകരണം
സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്കിടയില്‍ ടിഒഡി ബില്ലിംഗിനെക്കുറിച്ച് നിലനില്‍ക്കുന്ന ആശങ്കകള്‍ വെറുതെയെന്ന് കെഎസ്‌ഇബി.സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന പല വിവരങ്ങളും വസ്തുതാവിരുദ്ധമാണെന്നും നിലവില്‍ നിശ്ചിത വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്നും ബോർഡ് അറിയിച്ചു....
ആറ്റുകാൽ പൊങ്കാല: മാർച്ച് മൂന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് സർക്കാർ; രണ്ടാം തീയതിയും അവധിയാക്കണമെന്ന് മേയർ...
വിശ്വ പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല മഹോത്സവ ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങള്‍ക്കും അവധി...
അയത്തുള്ള ഖമേനിയുടെ ഭാര്യയും കൊല്ലപ്പെട്ടു; മരണം പരിക്കേറ്റ് ചികിത്സയിലിരിക്കെ: വിശദാംശങ്ങൾ വായിക്കാം
അമേരിക്കയും ഇസ്രയേലും ചേര്‍ന്നുള്ള ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭാര്യയും കൊല്ലപ്പെട്ടുവെന്ന് വിവരം. മസൂറ കൊജസ്‌തേയും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്റെ ഔദ്യോഗിക മാദ്ധ്യമമായ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയും...
യുവതിയെ ബസില്‍ വെച്ച് ശല്യം ചെയ്തെന്ന കേസ്; പ്രതി ലോഡ്ജില്‍ മരിച്ച നിലയിൽ: വിശദാംശങ്ങൾ വായിക്കാം
യുവതിയെ ശല്യം ചെയ്തെന്ന കേസിലെ പ്രതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം സ്വദേശി വിമല്‍കുമാറിനെ വർക്കലയിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വിമല്‍കുമാറിനെ മുറിക്ക് പുറത്ത് കാണാത്തതിനാല്‍, ലോഡ്ജ് മാനേജർ പൊലീസിനെ വിവരം...
വിസ തട്ടിപ്പ് കേസ്: പ്രമുഖ സിനിമ നിർമ്മാതാവ് ജോബി ജോർജിന് 4 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി;...
നിര്‍മാതാവ് ജോബി ജോര്‍ജിന് നാല് വര്‍ഷം തടവ് വിധിച്ച് എറണാകുളം ജില്ലാ സെഷന്‍സ് കോടതി. വിസ തട്ടിപ്പ് കേസിലാണ് കോടതി നടപടി. രണ്ട് കേസുകളാണ് ജോബി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2011, 2012...
സാമ്പത്തിക പ്രതിസന്ധി മൂലം കാർ വിറ്റു; ഇപ്പോൾ ഷൂട്ടിങ്ങിനു പോകുന്നത് ഓട്ടോയിലും ബസ്സിലും: വെളിപ്പെടുത്തലുമായി യുവനടൻ ഭഗത്...
വിവാഹം ഒരിക്കലും ഡിവോഴ്സിലെത്തുമെന്ന് കരുതിയിരുന്നില്ലെന്നും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും നടൻ ഭഗത് മാനുവല്‍. സാമ്പത്തിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും തന്നെ വേട്ടയാടിയിരുന്നുവെന്നും ആ സമയത്തെല്ലാം സുഹൃത്തുക്കളായിരുന്നു ധൈര്യമെന്നും അദ്ദേഹം പറയുന്നു.സാമ്പത്തിക പ്രയാസത്തെ തുടർന്ന്...
ഇന്റലിജൻസ് റിപ്പോർട്ടെന്ന് അവകാശവാദം; 13 മന്ത്രിമാർ തോൽക്കുമെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറൽ ; വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം കേരള പൊലീസിലെ രഹസ്യ സേന നടത്തിയ അന്വേഷണത്തില്‍ 13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു.എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പക്ഷെ രണ്ടാം പിണറായി മന്ത്രിസഭയില്‍ വിവാദങ്ങളില്‍പ്പെട്ട് പ്രതിച്ഛായനഷ്ടമായവരാണ് ഇവര്‍...
നിയമസഭാ തെരഞ്ഞെടുപ്പിന് കൗണ്ട്ഡൗൺ;കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിയതി ഉടൻ പ്രഖ്യാപിക്കും ; വിശദാംശങ്ങൾ വായിക്കാം
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഉടനെയുണ്ടാകും.നാളെയാണ് ബംഗാള്‍ എസ്‌ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. ഇതിന് പിന്നാലെ തിയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
കേരളം കൂടാതെ...
മാറ്റം നടപ്പിലാക്കി കോൺഗ്രസ്; ആദ്യഘട്ട പട്ടികയിൽ 8 സ്ത്രീകൾ: വിശദാംശങ്ങൾ വായിക്കാം
കേരള നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കെപിസിസിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ ഒൻപത് വനിതകളാണ് ആദ്യഘട്ടത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.പ്രമുഖ നേതാക്കളും യുവപ്രതിഭകളും ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ സിപിഎം വിട്ടെത്തിയ ഐഷ പോറ്റി മുതല്‍ ആലത്തൂർ മുൻ...
ഷിഗല്ല ഭീഷണി; കോഴിക്കോട്ട് മൂന്നര വയസ്സുകാരി മരിച്ചു ;മൂന്ന് കുട്ടികള്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ ; വിശദാംശങ്ങൾ വായിക്കാം
ജില്ലയില്‍ ഷിഗല്ല ബാധയെത്തുടർന്ന് മൂന്നര വയസ്സുകാരി മരിച്ചു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലാണ് സംഭവം.കഴിഞ്ഞ ഞായറാഴ്ച മരണം സംഭവിച്ചെങ്കിലും, പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മരണകാരണം ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്.
കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികള്‍ക്കും നിലവില്‍...
സീറ്റ് കിട്ടിയില്ല; മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടു; വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്‍.എസ്.നുസൂര്‍ പാർട്ടി വിട്ടു. കോണ്‍ഗ്രസിൻ്റെ വിഴുപ്പുഭാണ്ഡം ചുമന്നു നടക്കാൻ കഴിയില്ലെന്നും, ഇനി പാർട്ടിയില്‍ തുടരാനാകില്ലെന്നും നുസൂര്‍ പറഞ്ഞു....
പെട്രോള്‍ പമ്പ് ജീവനക്കാരിയെ അപമാനിച്ച കാര്‍ ഉടമയ്ക്ക് ഇന്ധന സ്റ്റേഷനുകളില്‍ ആജീവനാന്ത വിലക്ക് ; വീഡിയോ കാണാം
മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തിന് ചൈനീസ് ഭരണകൂടം നല്‍കിയ കടുത്ത ശിക്ഷയെക്കുറിച്ചുള്ള വാർത്തകള്‍ ലോകമെമ്പാടും വലിയ ചർച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.ഒരു പെട്രോള്‍ പമ്പ് ജീവനക്കാരിയോട് അങ്ങേയറ്റം മോശമായി പെരുമാറിയ ആഡംബര കാർ ഉടമയ്ക്കാണ് രാജ്യത്തെ മുഴുവൻ ഇന്ധന...
‘ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ് നേതാവ് പറഞ്ഞ് ‘അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം...
തനിക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി യു.പ്രതിഭ. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭയുടെ പ്രതികരണം.
ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ്...
അതിജീവിതമാരുടെ പരാതിക്ക് പിന്നാലെ പ്രതികരണം; തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; വിശദാംശങ്ങൾ വായിക്കാം
അതിജീവിതമാരുടെ പരാതിയില്‍ തെളിവുകള്‍ പുറത്തുവിടാൻ തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍ സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കിരുന്നു. ഇതേതുടർന്നാണ് തെളിവുകള്‍ പുറത്തുവിടാൻ തയ്യാറാണെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
രാഹുലിന്റെ...


























