കേരള നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കെപിസിസിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ ഒൻപത് വനിതകളാണ് ആദ്യഘട്ടത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.പ്രമുഖ നേതാക്കളും യുവപ്രതിഭകളും ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ സിപിഎം വിട്ടെത്തിയ ഐഷ പോറ്റി മുതല്‍ ആലത്തൂർ മുൻ എംപി രമ്യ ഹരിദാസ് വരെയുള്ളവർ ഉള്‍പ്പെട്ടിട്ടുണ്ട്.

വയനാട് ജില്ലയിലെ മാനന്തവാടി (ST) മണ്ഡലത്തില്‍ ഉഷ വിജയനും, കോഴിക്കോട് എലത്തൂർ മണ്ഡലത്തില്‍ വിദ്യ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (SC) മണ്ഡലത്തില്‍ കെ.എ. തുളസിയും, എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എ ഉമ തോമസും ജനവിധി തേടുന്നു. ആലപ്പുഴയിലെ അതിശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമായ അരൂരില്‍ ഷാനിമോള്‍ ഉസ്മാനും, മാവേലിക്കര (SC) മണ്ഡലത്തില്‍ അഡ്വ. മുത്താര രാജുമാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം ജില്ലയില്‍ രണ്ട് പ്രമുഖ വനിതാ നേതാക്കളാണ് പട്ടികയിലുള്ളത്. പ്രതീക്ഷിച്ചത് പോലെ കൊട്ടാരക്കരയില്‍ അഡ്വ. പി. ഐഷ പോറ്റിയും കൊല്ലം മണ്ഡലത്തില്‍ അഡ്വ. ബിന്ദു കൃഷ്ണയും മത്സരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് (SC) മണ്ഡലത്തിലാണ് മുൻ എം.പി കൂടിയായ രമ്യ ഹരിദാസ് പോരാട്ടത്തിനിറങ്ങുന്നത്. വലിയ രാഷ്ട്രീയ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക