രാജ്യത്തെ എല്‍പിജി പ്രതിസന്ധിക്ക് നേരിയ ആശ്വാസവുമായി ഇന്നും നാളെയുമായി രണ്ട് എല്‍പിജി ടാങ്കർ കപ്പലുകള്‍ ഇന്ത്യയിലെത്തും.രണ്ട് ടാങ്കർ കപ്പലുകളിലായി 94000 ടണ്‍ എല്‍പിജിയാണ് രാജ്യത്തേക്ക് എത്തുന്നത്. ബി ഡബ്ല്യു എല്‍മ്, ബിഡബ്ല്യു ടൈർ എന്നീ കപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് കടന്നിട്ടുള്ളത്. 18 കപ്പലുകളാണ് ഇനി ഹോർമുസ് കടക്കാനുള്ളത്.

പേർഷ്യൻ ഗള്‍ഫിലേക്ക് എണ്ണ കൊണ്ടുവരാൻ ഇനി കപ്പലുകള്‍ അയക്കുന്നത് നിലവില്‍ പരിഗണനയില്‍ ഇല്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വിശദമാക്കിയിട്ടുള്ളത്. കരിഞ്ചന്ത തടയാൻ സംസ്ഥാനങ്ങള്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങണം എന്ന് കേന്ദ്രം ആവർത്തിച്ചു. പല സംസ്ഥാനങ്ങളും ഇപ്പോഴും ജനങ്ങളോട് നിരന്തരം സമ്ബർക്കം നടത്തുന്നില്ല. പാർലമെൻ്റില്‍ ഊർജ പ്രതിസന്ധി ചർച്ച വേണം എന്ന് പ്രിയങ്ക ഗാന്ധി ആവർത്തിച്ചു. രാജ്യം ഇക്കാര്യത്തില്‍ ഒറ്റക്കെട്ട് എന്നും പ്രിയങ്ക ഗാന്ധി വിശദമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ആഴ്ചയില്‍ ജാഗ് വസന്ത്, നന്ദ ദേവി, ഷിവാലിക് എന്നീ കപ്പലുകളില്‍ എല്‍പിജി രാജ്യത്ത് എത്തിയിരുന്നു. നിലവില്‍ ഹോർമൂസ് കടലിടുക്കിലുള്ള കപ്പലുകളുടെ നീക്കം കേന്ദ്രം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. അറബിക്കടലില്‍ അടക്കം നാവിക സേന നിർണായ പങ്കാണ് ഈ കപ്പലുകളുടെ നീക്കത്തില്‍ വഹിക്കുന്നത്. ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുടെ ഭാഗമായി ഹോർമൂസ് കടലിടുക്കിലും കപ്പലുകള്‍ക്ക് നാവിക സേന നിർദ്ദേശം നല്‍കുന്നത്. നേരത്തെ ഓപ്പറേഷൻ സങ്കല്‍പിലും ഇന്ത്യൻ നാവിക സേന കൃത്യമായ പങ്ക് വഹിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക