ഉത്തർപ്രദേശിലെ കാണ്‍പൂരിലെ ഒരു ബാങ്കിലുണ്ടായ തർക്കവും ഇതേത്തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. കാണ്‍പൂരിലെ എച്ച്‌ഡിഎഫ്സി ബാങ്കിലെത്തിയ ഒരു ഉപഭോക്താവും ബാങ്ക് ജീവനക്കാരിയും തമ്മിലുണ്ടായ തർക്കത്തിന്റെ വീഡിയോയും വഴക്കുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉപഭോക്താവിനോട് മോശമായി പെരുമാറിയ ജീവനക്കാരിക്കെതിരെ രോഷം ഇരമ്പുകയാണ്.

കാണ്‍പൂരിലെ പൻകിയിലെ എച്ച്‌ഡിഎഫ്സി ശാഖയിലായിരുന്നു സംഭവം. ആസ്ത സിങ് എന്ന ബാങ്ക് ജീവനക്കാരി ഉപഭോക്താവിനോട് തട്ടിക്കയറുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് വീഡിയോയിലുള്ളത്. തർക്കത്തിനിടെ ജീവനക്കാരി ജാതി പറയുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്- “ഞാൻ ഠാക്കൂർ ആണ്. എന്നോട് കളിക്കാൻ നില്‍ക്കണ്ട” എന്ന് ആസ്ത സിംഗ് വിളിച്ചുപറയുന്നതായാണ് വീഡിയോയിലുള്ളത്. തുടർന്ന് സഹപ്രവർത്തകർ പിടിച്ചുമാറ്റാൻ ശ്രമിച്ചിട്ടും ജീവനക്കാരി പിന്മാറിയില്ല. ലാപ്ടോപ്പ് എടുത്ത് ഉപഭോക്താവിനെ അടിക്കാനോങ്ങുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്തുകൊണ്ടാണ് ബാങ്ക് ജീവനക്കാരി ഉപഭോക്താവിനോട് ഇത്രയും പ്രകോപനപരമായി പെരുമാറിയതെന്നും അക്രമാസക്തയായതുമെന്നതില്‍ വ്യക്തത വന്നിട്ടില്ല. വീഡിയോ വ്യപകമായി പ്രചരിച്ചതോടെ ജീവനക്കാരുടെ പ്രൊഫഷണലിസത്തെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി. തൊഴിലിടങ്ങളില്‍ ഇത്തരം ജാതീയ അധിക്ഷേപങ്ങള്‍ ഉണ്ടാകുന്നതിനിടെതിരെ പലരും ശബ്ദമുയർത്തി. ചിലർ എച്ച്‌ഡിഎഫ്സി ബാങ്കിന്റെ ഔദ്യോഗിക അക്കൗണ്ട് ടാഗ് ചെയ്യുകയും ജീവനക്കാരിക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ എച്ച്‌ഡിഎഫ്സി ബാങ്ക് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക