നഗരമധ്യത്തില്‍ വയോധികയെ ആക്രമിച്ച് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ കവർന്നു. മണക്കാട് മുക്കോലയിലെ അപ്പാർട്ട്‌മെന്റിലാണ് കവർച്ച നടന്നത്.കോർപ്പറേഷൻ ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് എത്തിയ ഒരു സ്ത്രീയുള്‍പ്പെടെയുള്ള നാലംഗ സംഘമാണ് കൃത്യം നടത്തിയത്.
മോഷണം നടക്കുമ്പോള്‍ വയോധിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഘത്തിലെ രണ്ടുപേർ മാലിന്യം എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് ചോദിച്ചു. വാതില്‍ തുറന്നതോടെ മറ്റു രണ്ടുപേർ കൂടി അകത്തേക്ക് അതിക്രമിച്ചു കയറുകയും വയോധികയെ ഉപദ്രവിക്കുകയും ചെയ്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
തുടർന്ന് വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളുമായി സംഘം കടന്നുകളയുകയായിരുന്നുവെന്ന് വയോധികയുടെ മകൻ വിഷ്ണു പറഞ്ഞു. പ്രതികളില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















