വിശ്വ പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല മഹോത്സവ ദിവസമായ മാർച്ച്‌ 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പൊങ്കാലയുടെ തലേദിവസം (മാർച്ച്‌ 2) അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നല്‍കുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് പറഞ്ഞു.’സാധാരണ പൊങ്കാലയുടെ തലേദിവസം ഉച്ചയ്‌ക്ക് ശേഷം നഗരത്തിന് സർക്കാർ അവധി കൊടുക്കുന്നതാണ്. എന്നാല്‍ ഇത്തവണ ആ ഉത്തരവ് ഇറങ്ങിയിട്ടില്ല. അത് കൊണ്ട് വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് കോർപറേഷൻ സർക്കാരിന് കത്ത് നല്‍കും’ അദ്ദേഹം പറഞ്ഞു.ഫെബ്രുവരി 23ന് കാപ്പുകെട്ടോടെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക